LiveTV

Live

Kerala

പൊതുമരാമത്ത് വകുപ്പിനോടുളള കിഫ്ബിയുടെയും ധനവകുപ്പിന്റെയും സമീപനത്തിനെതിരെ ജി.സുധാകരൻ   

പി.ഡബ്ല്യു.ഡി എഞ്ചിനീയർമാർ എന്തുകൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥർ അത് വെട്ടുകയാണ്. തകർന്നു കിടക്കുന്ന റോഡുകളുടെ മുഴുവൻ പഴിയും പി.ഡബ്ല്യു.ഡി ഏറ്റെടുക്കേണ്ടി വരികയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

 പൊതുമരാമത്ത് വകുപ്പിനോടുളള കിഫ്ബിയുടെയും ധനവകുപ്പിന്റെയും സമീപനത്തിനെതിരെ ജി.സുധാകരൻ   

കിഫ്ബിക്കെതിരെ മന്ത്രി ജി.സുധാകരൻ. പി.ഡബ്ല്യു.ഡി എഞ്ചിനീയർമാർ എന്തുകൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥർ അത് വെട്ടുകയാണെന്ന് സുധാകരൻ ആരോപിച്ചു. തകർന്നു കിടക്കുന്ന റോഡുകളുടെ മുഴുവൻ പഴിയും പി.ഡബ്ല്യു.ഡി ഏറ്റെടുക്കേണ്ടി വരികയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

പൊതുമരാമത്ത് വകുപ്പിനോടുളള കിഫ്ബിയുടേയും ധനവകുപ്പിൻറേയും സമീപനത്തിനെതിരെയാണ് മന്ത്രി ജി.സുധാകരൻ ആഞ്ഞടിച്ചത്. കിഫ്ബി പ്രവർത്തനങ്ങളിൽ പി.ഡബ്ല്യു.ഡിക്ക് ഒന്നും ചെയ്യാനില്ല. എന്തു റിപ്പോർട്ട് കൊടുത്താലും അത് വെട്ടാൻ കാത്തിരിക്കുന്ന ഉദ്യോഗസ്ഥർ കിഫ്ബിയിലുണ്ട്. പി.ഡബ്ല്യു.ഡി കൈമാറിയ റോഡുകളെക്കുറിച്ചുളള പരാതി സ്ഥിരമായി കേൾക്കേണ്ടി വരുന്നു. ഫയലുകൾ പിടിച്ചു വെക്കുന്ന നടപടി ധനവകുപ്പ് അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പ് ചെയ്യാനാകുന്ന പണി മാത്രം ഏറ്റെടുത്താൽ മതി. റോഡ് നിർമ്മാണത്തിൽ പോരായ്മകൾ സംഭവിക്കുകയാണെന്നും അത് തിരുത്തുക തന്നെ വേണമെന്നും ജി.സുധാകരൻ പറഞ്ഞു.