LiveTV

Live

Kerala

വിദ്യാര്‍ഥിയുടെ ആത്മഹത്യ: തന്‍റെ ഭര്‍ത്താവില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് വല്യമ്മ 

വിദ്യാര്‍ഥിയുടെ ആത്മഹത്യ: തന്‍റെ ഭര്‍ത്താവില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് വല്യമ്മ 

തിരുവനന്തപരും ഗവണ്‍മെന്‍റ് എഞ്ചിനീയിറിങ് കോളജിലെ വിദ്യാര്‍ഥി രതീഷ് കുമാറിന്‍റെ മരണത്തില്‍ ദുരൂഹത തുടരുന്നു. രതീഷിന്‍റെ രണ്ടാനച്ഛന്‍ കഞ്ചാവ് മാഫിയയുമായി ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി രതീഷിന്‍റെ വല്യമ്മ ഗിരിജ ആരോപിച്ചു. മൃതദേഹം കണ്ടെത്തിയ വിവരം പൊലീസ് തന്നെ അറിയിച്ചില്ലെന്നും ഗിരിജ ആരോപിച്ചു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി ആര്‍.ഡി.ഒ എത്താന്‍ വൈകിയതായും പരാതിയുണ്ട്.

ഇന്നലെ രാത്രി വൈകിയാണ് ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി രതീഷിന്‍റെ കോളജിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ച മുതല്‍ രതീഷിനെ കാണാതായതായി പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ മൃതദേഹം കണ്ടെത്തിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിയാന്‍ കഴിഞ്ഞതെന്നും രതീഷിന്റെ വല്യമ്മ ഗിരിജ മീഡിയവണിനോട് പറഞ്ഞു.

കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്ന എഞ്ചിനീയറിങ് വിദ്യാർഥി മരിച്ച നിലയിൽ
Also Read

കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്ന എഞ്ചിനീയറിങ് വിദ്യാർഥി മരിച്ച നിലയിൽ

അമ്മ രണ്ടര വയസില്‍ മരിച്ചതു മുതല്‍ വല്യമ്മക്കൊപ്പമാണ് ഭിന്നശേഷിക്കാരനായ രതീഷ് വളര്‍ന്നത്. ഗിരിജയുടെ ഭര്‍ത്താവ് അനിരുദ്ധന് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും നിരന്തരം ആക്രമിക്കാറുണ്ടായിരുന്നെന്നും ഗിരിജ ആരോപിക്കുന്നുണ്ട്.

കോളജില്‍ കാമ്പസില്‍ രതീഷ് സജീവമായ സാന്നിധ്യമായിരുന്നുവെന്നാണ് കോളജ് പ്രിന്‍സിപ്പലും വിദ്യാര്‍ഥികളും പറയുന്നത്. രാവിലെ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.