LiveTV

Live

Kerala

നബിദിനം: കാസര്‍കോട്ടെ നിരോധനാജ്ഞക്ക് ഇളവ്

രാവിലെ 8 മണി മുതൽ 12 മണി വരെ ആണ് നിബന്ധനകളോട് കൂടിയ ഇളവ് നൽകിയിട്ടുള്ളത്.

നബിദിനം: കാസര്‍കോട്ടെ നിരോധനാജ്ഞക്ക് ഇളവ്

കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞക്ക് ഇളവ്. നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നുള്ള അപേക്ഷകൾ പരിഗണിച്ചാണ് ഇളവ്. രാവിലെ 8 മണി മുതൽ 12 മണി വരെ ആണ് നിബന്ധനകളോട് കൂടിയ ഇളവ് നൽകിയിട്ടുള്ളത്. റാലി വളരെ സമാധാന പരമായി നടത്തേണ്ടതാണ്, പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാൻ പാടില്ല തുടങ്ങിയവയാണ് നിബന്ധനകള്‍.

 ബാബരി കേസ്: പുനപ്പരിശോധനാ ഹരജി നല്‍കാനൊരുങ്ങി മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ്
Also Read

ബാബരി കേസ്: പുനപ്പരിശോധനാ ഹരജി നല്‍കാനൊരുങ്ങി മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ്

ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, ചന്ദേര, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നവംബര്‍ 11ന് രാത്രി 12 മണി വരെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സി.ആര്‍.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ.