LiveTV

Live

Kerala

യു.എ.പി.എ അറസ്റ്റ്: സി.പി.എം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകും

യു.എ.പി.എ അറസ്റ്റ്: സി.പി.എം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകും

യു.എ.പി.എ കേസില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിയേക്കും. വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് നല്കിയാല്‍ മതിയെന്നാണ് തീരുമാനം. നാളെ ആരംഭിക്കുന്ന സി.പി.എം ലോക്കല്‍ ജനറല്‍ ബോഡി യോഗങ്ങളില്‍ നിലവിലെ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ അലനും താഹക്കുമായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് നാളെ കോടതിയില്‍ നല്‍കും.

സി.പി.എം അംഗങ്ങളായിരിക്കെ തന്നെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് രണ്ട് പാര്‍ട്ടി ബ്രാഞ്ചംഗങ്ങള്‍ അറസ്റ്റിലായതിനെ കുറിച്ച് വിശദമായ അന്വേഷണമാണ് സൌത്ത് ഏരിയ കമ്മിറ്റി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന്‍ നടത്തുന്നത്. ഇരുവരും പാര്‍ട്ടി അംഗങ്ങളായിരിക്കെ തന്നെ മാവോയിസ്റ്റ് അനുകൂല പരിപാടികള്‍ പങ്കെടുത്തെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ കമ്മിറ്റി

തമിഴ്നാട്ടില്‍ പിടിയിലായ മാവോയിസ്റ്റ് ദീപകിനെ  കേരള പൊലീസ് ചോദ്യംചെയ്യും
Also Read

തമിഴ്നാട്ടില്‍ പിടിയിലായ മാവോയിസ്റ്റ് ദീപകിനെ കേരള പൊലീസ് ചോദ്യംചെയ്യും

സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്കിയത്. ഇരുവരെയും പുറത്താക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ടെങ്കിലും പാര്‍ട്ടി ഭരണഘടനപരമായ നടപടിക്രമങ്ങള്‍ പാലിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. അന്വേഷണ കമ്മീഷന്‍ ഈ മാസം 20നുള്ളിലെ റിപ്പോര്‍ട്ട് നല്‍കൂ. നാളെ മുതല്‍ ആരംഭിക്കുന്ന സി.പി.എമ്മിന്‍റെ ലോക്കല്‍ കമ്മിറ്റി ജനറല്‍ ബോഡികളില്‍ നിലവിലെ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും.

അലനെയും താഹയെയും എന്തുകൊണ്ട് പുറത്താക്കുന്നില്ല എന്ന് സി.പി.എം വ്യക്തമാക്കണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. അലനെയും താഹയേയും വിട്ട് കിട്ടാനായി നാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഫോറന്‍സിക് പരിശോധനാ ഫലവും നാളെ കിട്ടിയേക്കും.