LiveTV

Live

Kerala

കുടിവെള്ളം മുടങ്ങിയിട്ട് 10 ദിവസം: ഒടുവില്‍ റോഡ് പൊളിച്ച് അറ്റകുറ്റപ്പണി ചെയ്യാന്‍ അനുമതിയായി

പദ്ധതിക്ക് നിലവാരം കുറഞ്ഞ പൈപ്പാണ് ഉപയോഗിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും മന്ത്രി ജി സുധാകരന്‍

കുടിവെള്ളം മുടങ്ങിയിട്ട് 10 ദിവസം: ഒടുവില്‍ റോഡ് പൊളിച്ച് അറ്റകുറ്റപ്പണി ചെയ്യാന്‍ അനുമതിയായി

ആലപ്പുഴയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി റോഡ് പൊളിച്ചുള്ള അറ്റകുറ്റപണികൾ ആരംഭിച്ചു. റോഡ് പൊളിച്ച് അറ്റകുറ്റപണി നടത്താന്‍ കരാറുകാരായ യൂഡിസ്മാറ്റിന് അനുമതിയില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി ആലപ്പുഴയിൽ കുടിവെള്ളം മുടങ്ങിക്കിടക്കുകയായിരുന്നു. പദ്ധതിക്ക് നിലവാരം കുറഞ്ഞ പൈപ്പാണ് ഉപയോഗിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

 പൊതുമരാമത്ത് വകുപ്പിനോടുളള കിഫ്ബിയുടെയും ധനവകുപ്പിന്റെയും സമീപനത്തിനെതിരെ ജി.സുധാകരൻ   
Also Read

പൊതുമരാമത്ത് വകുപ്പിനോടുളള കിഫ്ബിയുടെയും ധനവകുപ്പിന്റെയും സമീപനത്തിനെതിരെ ജി.സുധാകരൻ   

10 ദിവസം മുമ്പാണ് തകഴി ഭാഗത്ത് പൈപ്പ് പൊട്ടിയത്. കുടിവെള്ള പദ്ധതി ആരംഭിച്ച ശേഷമുള്ള 43ആമത്തെ പൊട്ടൽ. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാത പൊളിച്ച് അറ്റകുറ്റപണി നടത്താൻ കരാറുകാരായ യൂഡിസ്മാറ്റിന് അനുമതി ലഭിക്കാതായതോടെ രണ്ടര ലക്ഷം പേർക്ക് കുടിവെള്ളം മുട്ടി. ഇന്നലെ രാത്രിയാണ് റോഡ് പൊളിക്കാനുള്ള അനുമതി റോഡ് ഫണ്ട് ബോർഡ് നൽകിയത്.

പദ്ധതിയിൽ അഴിമതിയുണ്ടെന്ന് നേരത്തെ ആക്ഷേപയുർന്നിരുന്നു. നിലവാരം കുറഞ്ഞ പൈപ്പാണ് ഉപയോഗിച്ചതെന്നും പദ്ധതി സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു. പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരമാവണമെങ്കിൽ തകഴിയിലെ 1400 മീറ്റർ ഭാഗത്തെ പൈപ്പ് മാറ്റണം. ഇത് ചർച്ച ചെയ്യാൻ നാളെ തിരുവനന്തപുരത്ത് ജലവിഭവ മന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.