ബാബരി കേസ്; വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍
സമാധാനം തകർക്കുന്ന ഒരു കാര്യവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്
ബാബരി കേസില്‍ സുപ്രിം കോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമാധാനം തകർക്കുന്ന ഒരു കാര്യവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.