LiveTV

Live

Kerala

‘’വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നുവോ’’ബാബരി വിധിക്കെതിരെ എം.സ്വരാജിന്‍റെ പ്രതികരണം; പരാതിയുമായി ബി.ജെ.പി 

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പതിനേഴായിരത്തിലധികം ലൈക്കും രണ്ടായിരത്തിലധികം ഷെയറുമാണ് സ്വരാജിന്‍റെ പോസ്റ്റിന് ലഭിച്ചത്.

‘’വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നുവോ’’ബാബരി വിധിക്കെതിരെ എം.സ്വരാജിന്‍റെ പ്രതികരണം;  പരാതിയുമായി ബി.ജെ.പി 

ബാബരി കേസിലെ സുപ്രീം കോടതി വിധിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട എം. സ്വരാജിനെതിരെ ബി.ജെ.പി പരാതി നല്‍കി . സി.പി.ഐ(എം) തൃപ്പൂണിത്തറ എം.എല്‍.എ കൂടിയായ സ്വരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചതിങ്ങനെ. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?'

വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ???

Posted by M Swaraj on Friday, November 8, 2019

ഇതു ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പരാതി നല്‍കിയത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബവുവാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി കൈമാറിയത്.

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പതിനേഴായിരത്തിലധികം ലൈക്കും രണ്ടായിരത്തിലധികം ഷെയറുമാണ് സ്വരാജിന്‍റെ പോസ്റ്റിന് ലഭിച്ചത്.

മുഖ്യമന്ത്രിയും ഡിജിപിയും ഇക്കാര്യത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ നേരിട്ട് കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.

‘’വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നുവോ’’ബാബരി വിധിക്കെതിരെ എം.സ്വരാജിന്‍റെ പ്രതികരണം;  പരാതിയുമായി ബി.ജെ.പി