LiveTV

Live

Kerala

പൊലീസ് 'ഏറ്റുമുട്ടലിൽ' കൊലപ്പെടുത്തിയത് സി.പി.എം പ്രവർത്തകനെ? ഡി.എൻ.എ ടെസ്റ്റ് ആവശ്യപ്പെട്ട് ബന്ധുക്കൾ

സുരേഷ് എന്ന പേരിൽ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചെന്നൈ സ്വദേശി ശ്രീനിവാസന്റേതാണെന്ന സംശയവുമായാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.

പൊലീസ് 'ഏറ്റുമുട്ടലിൽ' കൊലപ്പെടുത്തിയത് സി.പി.എം പ്രവർത്തകനെ? ഡി.എൻ.എ ടെസ്റ്റ് ആവശ്യപ്പെട്ട് ബന്ധുക്കൾ

അട്ടപ്പാടി അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ടിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി.എം പ്രവർത്തകനെന്ന സംശയവുമായി ബന്ധുക്കൾ രംഗത്ത്. സുരേഷ് എന്ന പേരിൽ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചെന്നൈ സ്വദേശി ശ്രീനിവാസന്റേതാണെന്ന സംശയവുമായാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

ചെന്നൈയിലെ സി.പി.എം പ്രവർത്തകനായിരുന്ന ശ്രീനിവാസൻ എട്ടു വർഷം മുമ്പാണ് വീട് വിട്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് വീട്ടുകാരുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഡി.എൻ.എ ടെസ്റ്റിനായി ശ്രീനിവാസന്റെ സഹോദരങ്ങളുടെ രക്തസാംപിൾ എടുത്തിട്ടുണ്ട്.

മഞ്ചിക്കണ്ടി വനത്തിൽ ഒക്ടോബർ 29-ന് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടലിലല്ല, കീഴടങ്ങിയവരെ വെടിവെച്ച് കൊല്ലുകയാണുണ്ടായതെന്ന് സി.പി.ഐ അടക്കമുള്ളവർ ആരോപിച്ചിരുന്നു. ഇതിനിടയിലാണ് കൊല്ലപ്പെട്ട മാവോയിസ്റ്റ് ചെന്നൈയിലെ സി.പി.എം പ്രവർത്തകനായിരുന്നോ എന്ന സംശയം ഉയർന്നിരിക്കുന്നത്.