LiveTV

Live

Kerala

യാക്കോബായ വിഭാഗം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കോടതി വിധികൾ എതിരായ സാഹചര്യത്തിൽ സർക്കാരിന് ഇക്കാര്യത്തിൽ നിയമപരമായ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി യാക്കോബായ നേതൃത്വത്തെ അറിയിച്ചു

യാക്കോബായ വിഭാഗം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സഭാ തര്‍ക്കം തുടരുന്നതിനിടെ യാക്കോബായ വിഭാഗം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ശവസംസ്കാരത്തിന് ഉള്ള മാന്യമായ സംവിധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ മാസം 12ന് സെക്രട്ടറിയേറ്റിനു മുന്നിൽ വിശ്വാസ മതിൽ തീർക്കുമെന്നും യാക്കോബായ പുരോഹിതർ അറിയിച്ചു.

ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് യാക്കോബായ സഭയ നേരിടുന്നതെന്ന് സഭാനേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. മരിച്ചു കഴിഞ്ഞാൽ മാന്യമായ സംസ്കാരത്തിനുള്ള അവകാശംപോലും നിഷേധിക്കപ്പെടുകയാണ്. പലപ്പോഴും ദിവസങ്ങളോളം മൃതദേഹം സൂക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. ഇക്കാര്യത്തിൽ മാന്യമായ ഒരു പരിഹാരം ഉണ്ടാകണമെന്ന് ആവശ്യമാണ് സഭാനേതൃത്വം ഉന്നയിച്ചത്.

കോടതി വിധികൾ എതിരായ സാഹചര്യത്തിൽ സർക്കാരിന് ഇക്കാര്യത്തിൽ നിയമപരമായ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി യാക്കോബായ നേതൃത്വത്തെ അറിയിച്ചു. എങ്കിലും പരസ്പര ചർച്ചയുടെ അടിസ്ഥാനത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സഭാ പ്രതിനിധികൾ പറഞ്ഞു. തുടർച്ചയായ മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ഈ മാസം 12ന് സെക്രട്ടറിയേറ്റിനു മുന്നിൽ വിശ്വാസമതിൽ തീർക്കുമെന്ന് യാക്കോബായ സഭ നേതാക്കൾ അറിയിച്ചു.