LiveTV

Live

Kerala

യു.എ.പി.എ അറസ്റ്റ്; തെളിവുണ്ടാക്കാന്‍ സുഖമില്ലാത്ത പിതാവിന്‍റെ ഒപ്പ് വാങ്ങിയെന്ന് ത്വാഹ ഫസല്‍ കോടതിയില്‍

മാനസിക വൈകല്യമുള്ള പിതാവില്‍ നിന്ന് ഒപ്പിടുവിച്ചെന്ന് അറസ്റ്റിലായ ത്വാഹ ഫസല്‍, ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങളുള്ളത്

യു.എ.പി.എ അറസ്റ്റ്; തെളിവുണ്ടാക്കാന്‍ സുഖമില്ലാത്ത പിതാവിന്‍റെ ഒപ്പ് വാങ്ങിയെന്ന് ത്വാഹ ഫസല്‍ കോടതിയില്‍

യു.എ.പി.എ അറസ്റ്റില്‍ മാവോയിസ്റ്റ് ബന്ധത്തില്‍ തെളിവുണ്ടാക്കാന്‍ മാനസിക വൈകല്യമുള്ള പിതാവില്‍ നിന്ന് ഒപ്പിടുവിച്ചെന്ന് അറസ്റ്റിലായ ത്വാഹ ഫസല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങളുള്ളത്.

ലാപ്‍ലോട്,ബാനര്‍ തുടങ്ങിയവ പിടിച്ചെടുത്തെന്നാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇത് പിടിച്ചെടുത്താതായി അക്ഷരാഭ്യാസമോ മാനസികസ്ഥിരതയോ ഇല്ലാത്ത പിതവിനെകൊണ്ട് സാക്ഷ്യപ്പെടുത്തി. ത്വാഹ സംഘടനയില്‍ ചേര്‍ന്നതിന് ഒരു തെളിവും പൊലീസിന് ലഭിച്ചില്ലെന്നും ജാമ്യ ഹരജിയില്‍ പറയുന്നു