LiveTV

Live

Kerala

കൂടത്തായി കൊലപാതകം; ഷാജുവിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി

കൂടത്തായി പൊന്നാമറ്റം വീട്ടിൽ നടന്ന കൊലപാതക കേസുകളിൽ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടുള്ളത് റോയി തോമസ് വധക്കേസിൽ മാത്രമാണ്

കൂടത്തായി കൊലപാതകം; ഷാജുവിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യമപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഷാജുവിന്‍റെ മൊഴി രേഖപ്പെടുത്തിയത്. മാത്യു മഞ്ചാടിയുടെ കൊലപാതക കേസിൽ ജോളിയെ ഇന്ന് മാത്യുവിന്‍റെ വീട്ടിലും കൂടത്തായി പൊന്നാമറ്റം വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഷാജുവിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ഷാജിവുന്‍റെ ഭാര്യ സിലിയുടെ സഹോദരന്‍റെ മൊഴിയും ജോളിയുടെ മക്കളുടെ മൊഴിയും മുമ്പ് കോടതി രേഖപ്പെടുത്തിയുരുന്നു.

കൂടത്തായി പൊന്നാമറ്റം വീട്ടിൽ നടന്ന കൊലപാതക കേസുകളിൽ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടുള്ളത് റോയി തോമസ് വധക്കേസിൽ മാത്രമാണ്. ജോളിക്കെതിരെ ഏറ്റവും ശക്തമായ തെളിവുകള്‍ നിലനിൽക്കുന്ന ഈ കേസിൽ കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ജോളിയാണ് സയനൈഡ് നല്‍കിയതെന്നും ഇത് ലഭിച്ചത് ബന്ധുവായ മാത്യു, പ്രജുകുമാര്‍ എന്നിവരില്‍ നിന്നുമാണെന്നും വിശ്വാസയോഗ്യമായി തെളിയിക്കാൻ ആവശ്യമായ തെളിവുകൾ പോലീസിന്‍റെ പക്കലുണ്ടെന്നാണ് വിവരം. ജോളിയുടെ പരപുരുഷബന്ധങ്ങളും വ്യാജ വ്യക്തിത്വവും സാമ്പത്തിക ഇടപാടുകളും കേസിന് ബലമേകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇവ തെളിയിക്കാൻ ആവശ്യമായ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പോലീസ് ശേഖരിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലങ്ങളും അനുകൂലമാവുമെന്ന പ്രതീക്ഷയും പൊലീസിനുണ്ട്. അതേസമയം, മാത്യു മഞ്ചാടിയുടെ കൊലപാതകം സംബന്ധിച്ച കേസിൽ ജോളിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടത്തുന്നത്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ജോളിയെ മാത്യുവിന്‍റെ വീട്ടിലും കൂടത്തായി പൊന്നാമറ്റം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.