LiveTV

Live

Kerala

ശാന്തന്‍പാറ കൊലപാതക കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി

കേസിൽ കുറ്റസമ്മതം നടത്തിയുള്ള വസീമിന്റെ വീഡിയോ സന്ദേശം ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു

ശാന്തന്‍പാറ കൊലപാതക കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി

ഇടുക്കി ശാന്തന്‍പാറയില്‍ യുവാവിനെ കൊന്ന് റിസോർട്ടിന് സമീപം കുഴിച്ചുമൂടിയ കേസില്‍ റിസോർട്ട് മാനേജർ വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്. മൂന്നാർ ഡി.വൈ.എസ്.പി എം രമേശ്‌ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ശാന്തന്‍പാറയില്‍ യുവാവിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടി
Also Read

ശാന്തന്‍പാറയില്‍ യുവാവിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടി

കേസിൽ കുറ്റസമ്മതം നടത്തിയുള്ള വസീമിന്റെ വീഡിയോ സന്ദേശം ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് വീഡിയോയിൽ വസീം പറയുന്നത്. ഇക്കഴിഞ്ഞ 31 മുതലാണ് റിജോഷിനെ കാണാതായത്.

റിസോര്‍ട്ടിലെ കൊലപാതകം: കുറ്റം സമ്മതിച്ച് പ്രതിയുടെ വീഡിയോ സന്ദേശം
Also Read

റിസോര്‍ട്ടിലെ കൊലപാതകം: കുറ്റം സമ്മതിച്ച് പ്രതിയുടെ വീഡിയോ സന്ദേശം

റിസോര്‍ട്ടിന് സമീപം മണ്ണിളകി കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു.