LiveTV

Live

Kerala

പദ്ധതി പൂർത്തിയായില്ല; നിലയ്ക്കലിൽ ഈ മണ്ഡലകാലത്തും കുടിവെള്ളം എത്തിക്കാന്‍ ടാങ്കർ ലോറി

2016 ൽ ആരംഭിച്ച നിലയ്ക്കൽ കുടിവെള്ള പദ്ധതി ഇപ്പോഴും പൂർത്തിയായിട്ടില്ല

പദ്ധതി പൂർത്തിയായില്ല; നിലയ്ക്കലിൽ ഈ മണ്ഡലകാലത്തും കുടിവെള്ളം എത്തിക്കാന്‍ ടാങ്കർ ലോറി

ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ ഈ മണ്ഡലകാലത്തും കുടിവെള്ളം ടാങ്കർ ലോറിയിൽ എത്തിക്കണം. സീതത്തോട് - നിലയ്ക്കൽ കുടിവെള്ള പദ്ധതി പൂർത്തികരിക്കാത്തതു കൊണ്ടാണ് കുടിവെള്ളം പുറത്ത് നിന്ന് കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടായത്.

ഈ തീർത്ഥാടന കാലത്തും നിലയ്ക്കലിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകില്ല. 2016 ൽ നബാർഡിന്റെ സഹായത്തോടെ 200 കോടി രൂപ മുടക്കി ആരംഭിച്ച നിലയ്ക്കൽ കുടിവെള്ള പദ്ധതി ഇപ്പോഴും പൂർത്തിയായിട്ടില്ല. കക്കട്ടാറിൽ സീതത്തോട് പമ്പ് ഹൗസിന്റെയും ശുദ്ധീകരണ പ്ലാന്റിന്റെയും നിർമ്മാണം ഭാഗികമായി പൂർത്തിയായി. പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ള ജോലികൾ ആരംഭിച്ചിട്ടില്ല

കുടിവെള്ളത്തിനായി നിലയ്ക്കലിൽ അഞ്ച് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകൾ സജ്ജമാക്കിയിട്ടുണ്ട്. ടാങ്കറുകളിൽ എത്തിയ്ക്കുന്ന വെള്ളം ഇവിടെ ശേഖരിക്കും. കുടിവെള്ളം ശേഖരിക്കാൻ അയ്യായിരം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള 300 ഓളം പ്ലാസ്റ്റിക് ടാങ്കുകളും ഒരുക്കിയിട്ടുണ്ട്.

കോടികളുടെ ചെലവാണ് ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതിലൂടെ ഉണ്ടാവുക. സീതത്തോട് - നിലയ്ക്കൽ ജല വിതരണ പദ്ധതി സമയബന്ധിതമായി പൂർത്തികരിച്ചി രുന്നുവെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരം കാണാമായിരുന്നു