LiveTV

Live

Kerala

മൈലാമ്പാടത്തെ വില്ലന്‍ ഒടുവില്‍ കെണിയിലായി

ഇന്നലെ ഉച്ച കഴിഞ്ഞാണ് പുതിയ നായയെ ഇരയാക്കി കൂട് മാറ്റി സ്ഥാപിച്ചത്

മൈലാമ്പാടത്തെ വില്ലന്‍ ഒടുവില്‍ കെണിയിലായി

പാലക്കാട് മൈലാമ്പാടത്ത് മാസങ്ങളായി ജനങ്ങളെ ഭീതിയിലാക്കിയ പുലി കെണിയിൽ കുടുങ്ങി. വനംവകുപ്പാണ് പുലിയെ പിടികൂടാന്‍ കെണി ഒരുക്കിയത്. നിരവധി വളർത്തു മൃഗങ്ങള്‍ പുലിയുടെ ആക്രമണത്തിനിരയായിരുന്നു. നാലു ദിവസം പ്രായമായ പശു കുഞ്ഞിനെ പുലി എടുത്തു കൊണ്ട് പോയതോടെയാണ് പുലിയുടെ സാന്നിധ്യം നാട്ടുകാർ അറിയുന്നത്.

വയനാട്ടില്‍ വീട്ടിനുള്ളില്‍ പുലി, നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിന് ശേഷം കൂട്ടിലാക്കി വനംവകുപ്പ്; വീഡിയോ കാണാം
Also Read

വയനാട്ടില്‍ വീട്ടിനുള്ളില്‍ പുലി, നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിന് ശേഷം കൂട്ടിലാക്കി വനംവകുപ്പ്; വീഡിയോ കാണാം

പിന്നീട് നിരവധി ആടുകളെയും, നായ്ക്കളെയും പുലി കടിച്ച് കൊന്നു. ഈ നായയെ കൂട്ടിലാക്കി ആഴ്ച്ചകളായുള്ള കാത്തിരിപ്പായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞാണ് പുതിയ നായയെ ഇരയാക്കി കൂട് മാറ്റി സ്ഥാപിച്ചത്. വനം വകുപ്പ് സ്ഥാപിച്ച കൊണിയിൽ പുലി കുടുങ്ങിയതോടെ നാട്ടുകാർക്കും ആശ്വാസമായി. പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉള്ളതായും നാട്ടുകാർ സംശയിക്കുന്നു. പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഉൾവനത്തിലേക്ക് മാറ്റുമെന്ന് മണ്ണാർക്കാട് ഡി എഫ് ഒ അറിയിച്ചു.

 കട്ടക്കലിപ്പിലിരിക്കുന്ന പുലിക്ക് പച്ചില തിന്നാന്‍ കൊടുത്തു; കൂട്ടില്‍ നിന്ന പുലി മധ്യവയസ്കന്റെ കൈ കടിച്ചുമുറിച്ചു
Also Read

കട്ടക്കലിപ്പിലിരിക്കുന്ന പുലിക്ക് പച്ചില തിന്നാന്‍ കൊടുത്തു; കൂട്ടില്‍ നിന്ന പുലി മധ്യവയസ്കന്റെ കൈ കടിച്ചുമുറിച്ചു