LiveTV

Live

Kerala

പി.ജെ ജോസഫും ജോസ് കെ. മാണിയും നേര്‍ക്കു നേര്‍

നിലവില്‍ സംസ്ഥാന സമിതിയും സ്റ്റിയറിംഗ് കമ്മിറ്റിയിലും പാര്‍ലിമെന്‍ററി പാര്‍ട്ടിയിലും ജോസ് കെ. മാണിക്ക് മുന്‍തൂക്കമുണ്ട്. ഹൈപ്പവര്‍ കമ്മിറ്റിയില്‍ മാത്രമാണ് ജോസഫിന് മേല്‍കൈ

പി.ജെ ജോസഫും ജോസ് കെ. മാണിയും നേര്‍ക്കു നേര്‍

കോടതി വിധിക്ക് പിന്നാലെ ശക്തി തെളിയിക്കാനുള്ള കേരളാ കോണ്‍ഗ്രസ് ജോസഫ് - ജോസ് വിഭാഗങ്ങളുടെ യോഗം കോട്ടയത്ത് തുടങ്ങി. പരിചയക്കാരെ വിളിച്ചിരുത്തിയാല്‍ കേരള കോണ്‍ഗ്രസ് യോഗമാകില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. ഭരണഘടനാപ്രകാരമാണ് യോഗം വിളിച്ചതെന്നായിരുന്നു പി.ജെ ജോസഫിന്‍റെ പ്രതികരണം. കട്ടപ്പന കോടതിയുടെ വിധി വന്നതിന് പിന്നാലെ പാര്‍ട്ടിയുടെ അവകാശം തങ്ങള്‍ക്കാണെന്ന് ചൂണ്ടിക്കാട്ടി ജോസ് കെ. മാണി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍‌കി.

ഈ കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കാനിരിക്കെയാണ് ഇരുവിഭാഗവും കോട്ടയത്ത് നേതൃയോഗങ്ങള്‍ വിളിച്ച് ചേര്‍ത്തത്. പരിചയക്കാരെ കയറ്റിയിരുത്തിയാല്‍ കേരള കോണ്‍ഗ്രസ് യോഗമാകില്ലെന്ന് ജോസ് കെ. മാണി മീഡിയവണ്ണിനോട് പറഞ്ഞു.

കൂടുതല്‍ സംസ്ഥാന സമിതി നേതാക്കളെ ഒപ്പം കൊണ്ടുവരാനുള്ള നീക്കമാണ് ജോസഫ് നേതൃയോഗത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. നേതാക്കളുടെ കൊഴിഞ്ഞു പോക്ക് ഒഴിവാക്കാനാണ് ജില്ല നേതൃയോഗം ജോസ് കെ. മാണി ഇതേ ദിവസം തന്നെ വിളിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സമിതി വിളിച്ച് ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം നിര്‍ണ്ണായകമാകും. നിലവില്‍ ജോസ് പക്ഷത്തിനാണ് സംസ്ഥാന സമിതിയില്‍ മേല്‍കൈയ്യുള്ളത്. ഇതാണ് ജോസഫിനെ നേതൃയോഗം വിളിക്കാന്‍ പ്രേരിപ്പിച്ചത്.