LiveTV

Live

Kerala

നരേന്ദ്ര മോദിയുടെ ഭരണം പോലെയാകരുത് കേരളഭരണമെന്ന് കാനം രാജേന്ദ്രന്‍‌

മാവോയിസ്റ്റ് - യു.എ.പി.എ വിഷയങ്ങളില്‍ പൊലീസ് നടപടിയെ പിന്തുണക്കാന്‍ സി.പി.ഐക്ക് ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു

നരേന്ദ്ര മോദിയുടെ ഭരണം പോലെയാകരുത് കേരളഭരണമെന്ന് കാനം രാജേന്ദ്രന്‍‌

നരേന്ദ്രമോദിയുടെ ഭരണം പോലെയാകരുത് കേരളഭരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍., മാവോയിസ്റ്റ് - യു.എ.പി.എ വിഷയങ്ങളില്‍ പൊലീസ് നടപടിയെ പിന്തുണക്കാന്‍ സി.പി.ഐക്ക് ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി മുഖപത്രങ്ങളിലൂടെ സി.പി.എം - സി.പി.ഐ പോര് തുടരുകയാണ്. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പൊലീസിന്‍റെ നടപടിയെ വിമര്‍ശിക്കുന്നതിനോടൊപ്പം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശരിയായ ദിശയിലല്ല എന്ന സൂചനകൂടി നല്‍കുന്നതാണ് കാനത്തിന്‍റെ വാക്കുകള്‍. പൊലീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലേ എന്ന സംശയം പലര്‍ക്കും ഉണ്ടാകാം. വരും ദിവസങ്ങളിലും മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വിഷയത്തില്‍ സി.പി.ഐ-സി.പി.എം ആശയപോരാട്ടം തുടരുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് കാനത്തിന്‍റെ പ്രതികരണവും ദേശാഭിമാനി ലേഖനവും നല്‍കുന്നത്.