LiveTV

Live

Kerala

കെപിസിസി ഭാരവാഹി പട്ടികയിലെ അതൃപ്തി സോണിയ ഗാന്ധിയ അറിയിച്ച് കെ. മുരളീധരന്‍

രാഷ്ട്രീയകാര്യ സമിതിയുമായും എംപിമാരുമായും ആലോചിച്ചിട്ടല്ല തീരുമാനമെടുത്തതെന്നും യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടത്തരുതെന്നും മുരളീധരന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു

കെപിസിസി ഭാരവാഹി പട്ടികയിലെ അതൃപ്തി സോണിയ ഗാന്ധിയ അറിയിച്ച് കെ. മുരളീധരന്‍

കെപിസിസി പുനസംഘടനാ ചർച്ചകളിലെ അതൃപ്തി പരസ്യമാക്കി കെ മുരളീധരന്‍. ജംബോ പട്ടിക അംഗീകരിക്കരുതെന്ന് മുരളീധരന്‍ സോണിയയെ കണ്ട് ആവശ്യപ്പെട്ടു. സംഘടനാ തെരഞ്ഞെടുപ്പ് ഈ ഘട്ടത്തില്‍ ഗുണം ചെയ്യില്ലെന്നും മുരളി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു.

പ്രവർത്തനക്ഷമമായ ചെറിയ കമ്മറ്റിയാണ് രാഷ്ട്രീയ കാര്യസമിതിയുടെ പൊതുവികാരമെന്ന് മുരളീധരന്‍ സോണിയയെ ധരിപ്പിച്ചു. എന്നാല്‍ ഗ്രൂപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി ജംബോ കമ്മറ്റിക്കാണ് ഇപ്പോ ള്‍രൂപം നല്‍കിയിരിക്കുന്നത്. ഇതിന് അംഗീകാരം നല്‍കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

പുനസംഘടന പട്ടികയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ എത്താൻ ഇരിക്കെയാണ് മുരളീധരന്‍ ഹൈക്കമാന്റിനെ അതൃപ്തി അറയിച്ചത്. പുതിയ ഭാരവാഹികളെയോ അഡ്ഹോക് കമ്മറ്റിയെയോ നാമനിര്‍ദേശം ചെയ്യണമെന്നാണ് മുരളിയുടെ നിര്‍ദേശം. സംഘടനാ തെരഞ്ഞെടുപ്പ് താഴെത്തട്ടില്‍ ഭിന്നത കൂടാന്‍ ഇടയാക്കും. വട്ടിയൂര്‍കാവിലെ തോല്‍വിയെക്കുറിച്ചും മുരളീധരന്‍ സോണിയയെ ധരിപ്പിച്ചു.