LiveTV

Live

Kerala

ആ കുഞ്ഞെന്തു പിഴച്ചു?

നഗരസഭയും പൊലീസും തമ്മില്‍ തര്‍ക്കം; പിഞ്ചുകുഞ്ഞിന്‍റെ സംസ്കാരം വൈകിയത് 36 മണിക്കൂര്‍

ആ കുഞ്ഞെന്തു പിഴച്ചു?

കോട്ടയം ഏറ്റുമാനൂരിൽ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹത്തോട് അനീതി. നഗരസഭയും പൊലീസും തമ്മിലുണ്ടായ തര്‍ക്കം മൂലം മൃതദേഹം സംസ്കരിക്കുന്നത് 36 മണിക്കൂര്‍ വൈകി. നഗരസഭ ജീവനക്കാരെ നല്‍കാത്തതിനാല്‍ എസ്.ഐയുടെ നേതൃത്വത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ഭർത്താവ് ഉപേക്ഷിച്ച അതിരമ്പുഴ സ്വദേശിനിയായ യുവതി ഇന്നലെ പുലർച്ചെയാണ് പ്രസവിച്ചത്. പ്രസവിച്ചപ്പോൾ തന്നെ കുട്ടി മരിക്കുകയും ചെയ്തു. മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ ബന്ധുക്കൾ ഇല്ലാതായതോടെ പോലീസ് വിഷയത്തിൽ ഇടപെട്ടു.

അതിരമ്പുഴ നഗരസഭ കീഴിൽ സ്മശാനം ഇല്ലാതിരുന്നതിനാൽ പോലീസ് ഏറ്റുമാനൂർ നഗരസഭയെ സമീപിച്ചു. എന്നാൽ നടപടിക്രമങ്ങളിൽ ഇന്ന് ഉച്ചവരെ നഗരസഭ കാലതാമസം ഉണ്ടാക്കിയെന്നാണ് പോലീസ് ആരോപിക്കുന്നത്.

അതേസമയം എഫ്.ഐ.ആർ പോലും ഹാജരാക്കാതെയാണ് പോലീസ് അപേക്ഷ നൽകിയതെന്ന് നഗരസഭ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജിൽ പോയി ഏറ്റെടുക്കണമെന്ന് പൊലീസ് ദുർവാശി പിടിച്ചു വെന്നുമാണ് നഗരസഭ പറയുന്നത്. തർക്കത്തെ തുടർന്ന് നഗരസഭയുടെ തന്നെ ഭൂമിയിൽ തന്നെ മൃതദേഹം സംസ്കരിച്ചു. പോലീസ് ഉദ്യോഗസ്ഥരാണ് കുഴിവെട്ടി സംസ്കാരം നടത്തിയത്. സംഭവത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ നഗരസഭാ മാർച്ച് നടത്തി