LiveTV

Live

Kerala

ബാബരി വിധി: സംസ്ഥാനത്തും ജാഗ്രതാനിര്‍ദേശം, സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി 

അതിര്‍ത്തികളില്‍ പ്രത്യേക പരിശോധന ഏര്‍പ്പെടുത്തി. മുഴുവന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

ബാബരി വിധി: സംസ്ഥാനത്തും ജാഗ്രതാനിര്‍ദേശം, സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി 

ബാബരി വിധി നാളെ പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാനത്ത് ഡി.ജി.പി ജാഗ്രതാ നിര്‍ദേശം നല്‍കി. അതിര്‍ത്തികളില്‍ പ്രത്യേക പരിശോധന ഏര്‍പ്പെടുത്തി. മുഴുവന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

ബാബരി വിധിയില്‍ സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം. വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ബാബരി കേസില്‍ വിധി പറയുക. നാളെ രാവിലെ 10.30നാണ് വിധി പ്രഖ്യാപനം. തുടര്‍ച്ചയായ 40 ദിവസം വാദം കേട്ട ശേഷമാണ് നാളെ വിധി പറയുന്നത്.

ബാബരി ഭൂമിയിൽ ഹിന്ദുക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി വിധി; പള്ളി പണിയാൻ വേറെ സ്ഥലം നൽകണം
Also Read

ബാബരി ഭൂമിയിൽ ഹിന്ദുക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി വിധി; പള്ളി പണിയാൻ വേറെ സ്ഥലം നൽകണം

മുഖ്യമന്ത്രിയുടെ അറിയിപ്പ്

അയോധ്യാ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശനിയാഴ്ച വിധിപ്രസ്താവം നടത്തും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകമാകെ ഉറ്റുനോക്കുന്നതാണ് അയോധ്യാ വിധി.

വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണം. ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം.

വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

അയോധ്യാ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശനിയാഴ്ച വിധിപ്രസ്താവം നടത്തും എന്ന്...

Posted by Pinarayi Vijayan on Friday, November 8, 2019