LiveTV

Live

Kerala

യു.എ.പി.എ അറസ്റ്റ്; അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍

പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കുമെന്ന് കണ്ടെത്തിയാണ് കീഴ് കോടതി ജാമ്യം നിഷേധിച്ചത്

യു.എ.പി.എ അറസ്റ്റ്; അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍

കോഴിക്കോട് യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയും ഇന്ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും.

ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്ന് തന്നെ ഹരജി ഹൈക്കോടതി പരിഗണിക്കും. പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കുമെന്ന് കണ്ടെത്തിയാണ് കീഴ് കോടതി ജാമ്യം നിഷേധിച്ചത്. കേസ് കെട്ടി ചമച്ചതാണന്നാണ് ഹരജിക്കാരുടെ വാദം.