LiveTV

Live

Kerala

യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കാനുള്ള സമിതിയുടെ രൂപീകരണം സര്‍ക്കാര്‍ അട്ടിമറിച്ചു

42 കേസുകളില്‍ യു.എ.പി.എ ഒഴിവാക്കണമെന്ന് കമ്മിറ്റി കണ്ടെത്തിയതായി ഡി.ജി.പി ലോക് നാഥ് ബഹ്റയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു സമിതി തന്നെ ഇല്ലെന്നാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് പറയുന്നത്.

യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കാനുള്ള സമിതിയുടെ രൂപീകരണം സര്‍ക്കാര്‍ അട്ടിമറിച്ചു

യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചെന്ന സര്‍ക്കാര്‍ വാദം തെറ്റ്. രണ്ട് വര്‍ഷം മുന്‍പ് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം നടപ്പാക്കാതെ സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു. 42 കേസുകളില്‍ യു.എ.പി.എ ഒഴിവാക്കണമെന്ന് കമ്മിറ്റി കണ്ടെത്തിയതായി ഡി.ജി.പി ലോക്നാഥ് ബഹ്റയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു സമിതി തന്നെ ഇല്ലെന്നാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് പറയുന്നത്.

യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 2017 ജനുവരി 7നാണ്. ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഹെഡ് ക്വാര്‍ട്ടേഴ്സ് ഐ.ജി സുരേഷ് രാജ് പുരോഹിത് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തിയെന്ന് സര്‍ക്കാറും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പുനപ്പരിശോധനാ കമ്മറ്റിയേ ഇല്ലെന്നാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് പറയുന്നത്.

വിവരാവകാശ നിയമ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് യു.എ.പി.എ കേസ് പുനപ്പരിശോധനാ കമ്മിറ്റി എന്ന പ്രഖ്യാപനം സര്‍ക്കാര്‍ തന്നെ വിഴുങ്ങിയെന്ന് വ്യക്തമാകുന്നത്.

2017 ജനുവരിയിലാണ് യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 42 യു.എ.പി.എ കേസുകള്‍ ഒഴിവാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് ബെഹ്റയും പറയുകയുണ്ടായി. എന്നാല്‍ വിവരാവകാശരേഖയില്‍ പറയുന്നത് പുനപ്പരിശോധനാ സമിതി രൂപീകരിച്ചിട്ടില്ല എന്നാണ്.