LiveTV

Live

Kerala

വാളയാര്‍ കേസില്‍ അന്വേഷണം കാര്യക്ഷമമായില്ല, കുട്ടികളുടെ അമ്മയെ കൂടി പ്രതി ചേര്‍ക്കണമായിരുന്നു: സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

അന്വേഷണത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്നും അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാളയാര്‍ കേസില്‍ അന്വേഷണം കാര്യക്ഷമമായില്ല, കുട്ടികളുടെ അമ്മയെ കൂടി പ്രതി ചേര്‍ക്കണമായിരുന്നു: സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. പൊലീസ് അന്വേഷണത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികളുടെ അമ്മയെ കൂടി പ്രതിചേര്‍ക്കണമായിരുന്നെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. മീഡിയവണ്‍ എക്സ്ക്ലൂസിവ്

വാളയാര്‍ പീഡന കേസില്‍ തെളിവില്ലാത്തതിനാല്‍ പ്രതികളെ വെറുതെ വിട്ട പാലക്കാട് സെഷന്‍സ് കോടതി ഉത്തരവ് വിവാദമായതോടെയാണ് നിലവിലെ സാഹചര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കേസ് അന്വേഷണത്തില്‍ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ വഴങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കുട്ടികളുടെ അമ്മയുടെയും അച്ഛന്‍റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അമ്മയെ കൂടി പ്രതിചേര്‍ക്കണമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പാലക്കാട് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍‌ട്ട് ഡി.ജി.പിക്ക് കൈമാറി.