LiveTV

Live

Kerala

താമസത്തിനും കൃഷിക്കുമുള്ള പട്ടയഭൂമിയിൽ ഖനനാനുമതി നൽകാൻ സർക്കാർ നീക്കം

ഇക്കാര്യം മാർച്ചിലെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നതായും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ രേഖാമൂലം സഭയിൽ മറുപടി നൽകി

താമസത്തിനും കൃഷിക്കുമുള്ള പട്ടയഭൂമിയിൽ ഖനനാനുമതി നൽകാൻ സർക്കാർ നീക്കം

താമസത്തിനും കൃഷിക്കുമുള്ള പട്ടയഭൂമിയിൽ ഖനനാനുമതി നൽകാൻ സർക്കാർ നീക്കം. ഇതിനായി സർക്കാർ നിയമോപദേശം തേടി. ഇക്കാര്യം മാർച്ചിലെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നതായും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ രേഖാമൂലം സഭയിൽ മറുപടി നൽകി.

കൃഷിക്കും താമസത്തിനുമായി നൽകിയ പട്ടയഭൂമിയിൽ 1964ലെ കേരള ഭൂപതിവ് ചട്ടം 4 ഭേദഗതി ചെയ്യാനാണ് നീക്കം. കഴിഞ്ഞ മാർച്ച് 5ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ നിയമഭേദഗതി തീരുമാനിച്ചിരുന്നു. എന്നാൽ അഡീഷണല്‍ അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഈ തീരുമാനം വിശദമായ പരിശോധനയ്ക്ക് വിടുകയായിരുന്നു. ആഗസ്ത് 1ന് ചേർന്ന മന്ത്രിസഭായോഗത്തിൽ വിശദമായ പഠനം നടത്താനാണ് തീരുമാനിച്ചത്. നിയമഭേദഗതി സംബന്ധിച്ച് അഡ്വ. ജനറൽ, ലാൻഡ് റവന്യൂ കമ്മീഷണർ എന്നിവരുടെ അഭിപ്രായം കൂടി തേടിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്ത് കരിങ്കൽ അടക്കമുളള നിർമാണ വസ്തുക്കൾക്ക് കടുത്തക്ഷാമം നേരിടുന്ന പശിചാത്തലത്തിലാണ് നിയമഭേദഗതിക്ക് തീരുമാനമെടുത്തതെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ചോദ്യത്തിന് റവന്യൂമന്ത്രി മറുപടി നൽകി.