LiveTV

Live

Kerala

മീഡിയവണ്‍ ബിസിനസ് എക്സലന്‍സ് പുരസ്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും; പി.കെ വാരിയര്‍ക്ക് ലൈഫ്ടൈം ബിസിനസ് അച്ചീവ്മെന്റ് അവാര്‍‍ഡ്

മീഡിയവണ്‍ ബിസിനസ് എക്സലന്‍സ് പുരസ്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും; പി.കെ വാരിയര്‍ക്ക്  ലൈഫ്ടൈം ബിസിനസ് അച്ചീവ്മെന്റ് അവാര്‍‍ഡ്

കോട്ടക്കല്‍ ആര്യവൈദ്യശാല മെഡിക്കല്‍ ഡയറക്ടര്‍ പി.കെ വാരിയര്‍ക്ക് മീഡിയവണ്‍ ലൈഫ്ടൈം ബിസിനസ് അച്ചീവ്മെന്റ് അവാര്‍‍ഡ്. ബിസ്നസ് മാന്‍ ഓഫ് ദി ഇയറിന് സിന്തറ്റിക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി വിജു ജേക്കബും മികച്ച വനിതാ സംരംഭകക്കുള്ള പുരസ്കാരത്തിന് എഫ്സിഐ ഒഇഎന്‍ കണക്ടേഴ്സിന്റെ സാരഥി പമേല അന്ന മാത്യുവും സ്വന്തമാക്കി. ബിസ്നസ് മെന്‍ അവാര്‍ഡ് ഫോര്‍ സിഎസ്ആര്‍ ആക്ടിവിറ്റീസിനുള്ള പുരസ്കാരം തേടിയെത്തിയത് കെഇഎല്‍ ഹോള്‍ഡിങ്സിന്റെ ഫൌണ്ടര്‍ ഫൈസല്‍ കൊറ്റിക്കോലനെയാണ് വിവിധ മേഖലകളില്‍ മാറ്റ് തെളിയിച്ച 22 സംരഭകരെ പുരസ്കാരത്തിന് തെര‍ഞ്ഞെടുത്തിട്ടുണ്ട്. മാനേജ്മെന്റ് രംഗത്ത് പ്രതിഭ തെളിയിച്ച ശ്രീ ജി വിജയരാഘവന്‍, ഇന്‍കെല്‍എംഡി ശ്രീ ബാലകൃഷ്ണന്‍ ഐഎഎസ്, സ്റ്റാര്‍ട്ട്അപ് മിഷന്‍ സിഇഒ സജി ഗോപിനാഥ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. കൊച്ചിയിലെ ഗ്രാന്‍റ് ഹയാത്തില്‍ ഇന്ന് നടക്കുന്ന പുരസ്കാരവിതരണ ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആറിഫ് മുഹമ്മദ് ഖാന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷന്‍ ജുവലറി ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍ സോഷ്യല്‍ ഇംപാക്ട് അവാര്‍ഡും, പി‍ഡിഡിപി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ നഴിയമ്പാറ എക്സലന്റ് ഡയറി ബ്രാന്‍ഡിനുള്ള പുരസ്കാരത്തിനും അര്‍ഹരായി. പീറ്റര്‍ പോള്‍ പിട്ടാപ്പള്ളിലാണ് എക്സലന്റ് വൈറ്റ് ഡുഡ്സ് റിട്ടയിലര്‍ അവാര്‍ഡ് നേടിയത്. ടെക്സ്റ്റൈല്‍ രംഗത്തെ മികവിനുള്ള പുരസ്കാരം ശോഭിക വെഡ്ഡിംഗ് മാളിന്റെ സാരഥി കല്ലില്‍ ഇമ്പിച്ചി അഹമ്മദിനാണ്. ഐവിഎഫ് ചികിത്സാരംഗത്തെ മുന്നേറ്റത്തിന് എആര്‍എംസി ഐവിഎഫിന്റെ എംഡി ഡോക്ടര്‍ കെയു കുഞ്ഞുമൊയ്ദീന്‍ നേടി. മികച്ച ടി.എം.ടി ബ്രാന്റിനുള്ള പുരസ്കാരം ഇന്ദ്രോള ടി.എം.ടി മാനേജിങ് ഡയറ്ടര്‍ ഹംസ കുറുങ്കാടനാണ്.

എനര്‍ജി സ്റ്റോറേജ് രംഗത്തെ പുരസ്കാരം ഒറിയോണ്‍ ബാറ്ററിയുടെ ചെയര്‍മാന്‍ മടപ്പറമ്പില്‍ ബാബു, പരമ്പരാഗത വൈദ്യരംഗത്തെ പുരപസ്കാരം സെന്‍റ് പോള്‍സ് ആയുര്‍വേദയുടെ തലവന്‍ എപി എല്‍ദോ വൈദ്യര്‍, ബില്‍ഡേഴ്സ് രംഗത്തെ പുരസ്കാരം കല്ലാട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ താഹിര്‍ കല്ലാട്ട്, യങ് ഓണ്‍ട്രപ്രണര്‍ പുരസ്കാരം സേഫ് ആന്‍റ് സ്ട്രോങ് ബിസിനസ് കണ്‍സല്‍ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി പ്രവീണ്‍ കെപി, വാട്ടര്‍പ്രൂഫിംങ് പെയിന്റിംഗ് സൊലൂഷന്‍സ് അവാര്‍ഡ് കെ.എം.ജി.സി - വാട്ടര്‍പ്രൂഫിങ് ആന്‍റ് പെയിന്‍റിങ് ചെയര്‍മാന്‍ കായല്‍മഠത്തില്‍ മുഹമ്മദ് റാഫി, എഡിബിള്‍ ഹെല്‍ത്തി വെജിറ്റബിള്‍ വിപണനരംഗത്തെ പുരസ്കാരം ലാസിയ ജനറല്‍ ട്രെയിഡിങ് പ്രൈവറ്റ് ലിമിറ്റഡ് എംഡി മുഹമ്മദ് അബ്ദുല്‍സലാം ടിടി, ഏവിയേഷന്‍ എജുക്കേഷന്‍ രംഗത്തെ പുരസ്കാരം സിയാന്‍ ഇന്‍റര്‍ണാഷണല്‍ കണ്‍സല്‍ടന്‍സ് ചെയര്‍മാന്‍ ഡോക്ടര്‍ കെഎം സുല്‍ഫിക്കര്‍, കോണ്‍ടിമെന്റ് ബ്രാന്‍ഡിനുള്ള പുരസ്കാരം ന്യൂഹരിശ്രീ ഏജന്‍സിസ് എംഡി പിബി സുനില്‍കുമാര്‍, ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്തെ പുരസ്കാരം ജാം ജൂം ബിസിനസ് ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ശ്രീ അബ്ദുല്‍ കബീര്‍, വാട്ടര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് സാനിറ്റേഷന്‍ രംഗത്തെ പുരസ്കാരം ഓഷ്യന്‍ പോളിമര്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമറ്റഡ്സ് മാനേജിംഗ് പാര്‍ട്ണര്‍ ഫിലിപ് എ മുളക്കല്‍, എക്സലന്റ് റിടെയ്‌ലര്‍അവാര്‍ഡ് പൂജ ഹൈപ്പര്‍ ഷോപ്പി എംഡി ഇക്ബാല്‍ ഷെയ്ഖ് ഉസ്മാന്‍, ക്രിയേറ്റിവ് ഏജന്‍സ് അവാര്‍ഡ് ലിലേഷന്‍സ് മീഡിയ എംഡി എന്‍ നിഖിലും കരസ്ഥമാക്കി.