LiveTV

Live

Kerala

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി; കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്രത്തിന്റെ കുറ്റപത്രം

കശ്മീര്‍ വിഷയത്തിലടക്കം മാധ്യമങ്ങളിലൂടെ കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണങ്ങള്‍ സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു

 സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി; കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്രത്തിന്റെ കുറ്റപത്രം

സിവില്‍ സര്‍വീസില്‍ നിന്ന് രാജി വെച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന് എതിരെ കേന്ദ്ര ആഭ്യന്തര വകുപ്പ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ച് കുറ്റപത്രം നല്‍കി. കശ്മീര്‍ വിഷയത്തിലടക്കം മാധ്യമങ്ങളിലൂടെ കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണങ്ങള്‍ സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് അവരുടെ പ്രതിച്ഛായ ഇല്ലാതാക്കുന്നതെന്ന് കണ്ണന്‍ മീഡിയവണിനോട് പറഞ്ഞു.

രാജി അംഗീകരിക്കുന്നതിന് മുന്‍പ് തന്നെ കണ്ണന്‍ ഗോപിനാഥന്‍ ഓഫീസില്‍ വരാതായി. ശേഷം മാധ്യമങ്ങളോട് കശ്മീരടക്കമുള്ള സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് സംസാരിച്ചത് രാജ്യത്തിനകത്തും പുറത്തും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നതടക്കമുളള ആരോപണങ്ങളാണ് ആഭ്യന്തര വകുപ്പിന്റെ കുറ്റപത്രത്തിലുള്ളത്. ഏറ്റവും നല്ല ഉദ്യോഗസ്ഥനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരത്തിന് അപേക്ഷിച്ചില്ല, കേരളത്തിലെ വെള്ളപ്പൊക്കം സന്ദര്‍ശിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല എന്നതടക്കമുള്ള വിചിത്രമായ ആരോപണങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ആരോപണങ്ങള്‍ നിഷേധിച്ച കണ്ണന്‍ ഗോപിനാഥന്‍ തനിക്ക് കശ്മീരടക്കമുള്ള വിഷയങ്ങളില്‍ കൂടുതല്‍ സംസാരിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് പ്രതികരിച്ചു. തന്റെ പ്രതികരണങ്ങളല്ല, സര്‍ക്കാരിന്റെ പ്രവര്‍ത്തികളാണ് പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതെന്നും കണ്ണന്‍ ഗോപിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ട് രാജിവെച്ചു ? മലയാളി ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ പറയുന്നത് ഇങ്ങനെ...
Also Read

എന്തുകൊണ്ട് രാജിവെച്ചു ? മലയാളി ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ പറയുന്നത് ഇങ്ങനെ...

സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ സര്‍വീസ് ചട്ടങ്ങള്‍ തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണന്‍ കഴിഞ്ഞ ആഗസ്തില്‍ രാജിവച്ചത്. കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്ത് കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കൊപ്പം ആരുമറിയാതെ പ്രവർത്തിക്കുകയും ചുമടെടുക്കുകയും ചെയ്ത് ശ്രദ്ധ നേടിയ മലയാളി കൂടിയാണ് കണ്ണന്‍ ഗോപിനാഥന്‍.

‘സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ സര്‍വീസ് ചട്ടങ്ങള്‍ തടസ്സമാകുന്നു’; കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസ് രാജിവെച്ചു
Also Read

‘സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ സര്‍വീസ് ചട്ടങ്ങള്‍ തടസ്സമാകുന്നു’; കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസ് രാജിവെച്ചു