LiveTV

Live

Kerala

ചികിത്സക്കെത്തിയ യുവതിക്കെതിരെ പീഡനശ്രമം; ഗൈനക്കോളജിസ്റ്റ് അറസ്റ്റില്‍

തിരുവനന്തപുരം ഫോര്‍ട്ട് ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടർ സനല്‍ കുമാറാണ് അറസ്റ്റിലായത്

 ചികിത്സക്കെത്തിയ യുവതിക്കെതിരെ പീഡനശ്രമം; ഗൈനക്കോളജിസ്റ്റ് അറസ്റ്റില്‍

തിരുവനന്തപുരത്ത് ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗൈനക്കോളജിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഫോര്‍ട്ട് ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടർ സനല്‍ കുമാറാണ് അറസ്റ്റിലായത്.

കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പഠനാവശ്യത്തിനായി തിരുവനന്തപുരത്ത് താമസിക്കുന്ന യുവതി ചികിത്സയ്ക്കായി ഡോക്ടറുടെ കുറവൻകോണത്തെ ക്ലിനിക്കില്‍ എത്തിയിരുന്നു. ഇവിടെ വെച്ച് ഡോക്ടര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. നവംബര്‍ 2നാണ് കേസിനാസ്പദമായ സംഭവം നടന്നത്.