LiveTV

Live

Kerala

വാളയാര്‍ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ ന്യായീകരിച്ച് ബാര്‍ അസോസിയേഷന്‍

പ്രോസിക്യൂട്ടറുടെ ഭാഗത്ത് നിന്ന് വീഴ്ച്ചകൾ ഉണ്ടായിട്ടില്ലെന്നും പൊലീസ് വീഴ്ച്ചയാണ് കേസ് പരാജയപ്പെട്ടതിന് കാരണമെന്നും ബാർ അസോസിയേഷൻ പ്രമേയത്തിൽ പറയുന്നു

വാളയാര്‍ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ ന്യായീകരിച്ച് ബാര്‍ അസോസിയേഷന്‍

വാളയാർ കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ലത ജയരാജിനെ ന്യായീകരിച്ച് പാലക്കാട് ജില്ലാ ബാർ അസോസിയേഷൻ രംഗത്ത് വന്നു. പ്രോസിക്യൂട്ടറുടെ ഭാഗത്ത് നിന്ന് വീഴ്ച്ചകൾ ഉണ്ടായിട്ടില്ലെന്നും പൊലീസ് വീഴ്ച്ചയാണ് കേസ് പരാജയപ്പെട്ടതിന് കാരണമെന്നും ബാർ അസോസിയേഷൻ പ്രമേയത്തിൽ പറയുന്നു. വാളയാർ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീഴ്ച്ച ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് പ്രത്യാക അസോസിയേഷൻ യോഗം വിളിച്ച് ചേർത്തത്. പൊലീസ് വീഴ്ച്ച പ്രോസിക്യൂട്ടറുടെ വീഴ്ച്ചയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി ബാർ അസോസിയേഷൻ പ്രമേയം പാസാക്കി.

സി.ഡബ്ലൂ.സി ചെയർമാനായ എൻ.രാജേഷുമായി ബന്ധപെട്ട വിവാദങ്ങളോ, മൂന്ന് മാസം കൊണ്ട് വാളയാർ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും ജലജ മാധവനെ മാറ്റിയ വിഷയമോ പ്രമേയത്തിലില്ല. സർക്കാർ തീരുമാനമായതിനാൽ ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ പരിമിതിയുണ്ടൊന്നാണ് ബാർ അസോസിയേഷന്റെ വിശദീകരണം. വാളയാർ വിഷയത്തിൽ അഭിഭാഷകർക്കിടയിൽ പല അഭിപ്രായങ്ങളാണ് ഉള്ളത്. ലത ജയരാജിനെ ന്യായീകരിച്ചതിനെയും, എൻ.രാജേഷിനെതിരെ വിവാദങ്ങളിൽ ബാർ അസോസിയേഷന്റെ മൗനത്തിലും ഒരു വിഭാഗം അഭിഭാഷകർക്ക് അമർശമുണ്ട്.