LiveTV

Live

Kerala

യു.എ.പി.എ അറസ്റ്റ്; സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബ് , താഹ ഫസൽ എന്നിവരുടെ ജാമ്യ ഹരജിയാണ് തള്ളിയത്. കേസിൽ പിടിച്ചെടുത്ത തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു

 യു.എ.പി.എ അറസ്റ്റ്; സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

കോഴിക്കോട് പന്തീരങ്കാവിൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിച്ചില്ല. യു.എ.പി.എ ചുമത്തിയതിനാല്‍ ജാമ്യം നല്കാനാവില്ലെന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കി. അലനും താഹക്കുമെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചാണ് കോടതി വിധി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷന്‍ പറഞ്ഞു.

തെളിവുകൾ എന്ന രീതിയിൽ പൊലീസ് മാധ്യമങ്ങളിലൂടെ പുറത്ത് വിടുന്നത് കെട്ടിച്ചമച്ച കാര്യങ്ങളാണെന് താഹയുടെ കുടുംബം ആരോപിച്ചു .ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ അലന്റെയും താഹയുടെയും കുടുംബം ഹൈക്കോടതിയെ സമീപിക്കും.

വീഡിയോ ദൃശ്യങ്ങളടക്കം അലനും താഹയ്ക്കുമെതിരെ തെളിവായുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇതിനെ താഹയുടെ ബന്ധുക്കൾ തള്ളി കളഞ്ഞു. പോലീസിന്റെ വാദം കളവാണെന്ന് താഹയുടെ കുടുംബം പ്രതികരിച്ചു. അലൻ നിരപരാധിയാണെന്ന് ബന്ധുക്കൾ പറഞ്ഞു.

പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും നേതാക്കള്‍ കൂടെയുണ്ടെന്നും യു.എ.പി.എ ചുമത്തി അറസ്റ്റിലായ വിദ്യാര്‍ഥി ത്വാഹ ഫസലിന്‍റെ സഹോദരന്‍ ഇജാസ്
Also Read

പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും നേതാക്കള്‍ കൂടെയുണ്ടെന്നും യു.എ.പി.എ ചുമത്തി അറസ്റ്റിലായ വിദ്യാര്‍ഥി ത്വാഹ ഫസലിന്‍റെ സഹോദരന്‍ ഇജാസ്

സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ  യു.എ.പി.എ കേസ് പിന്‍വലിക്കില്ല; ജാമ്യാപേക്ഷയില്‍ വിധി നാളെ
Also Read

സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ യു.എ.പി.എ കേസ് പിന്‍വലിക്കില്ല; ജാമ്യാപേക്ഷയില്‍ വിധി നാളെ