LiveTV

Live

Kerala

തൃക്കാക്കര നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയം

കൂറുമാറ്റം നടത്തിയ എല്‍ഡിഎഫിന്റെ ഷീല ചാരുവിന് അധ്യക്ഷ സ്ഥാനം നഷ്ടമായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്

 തൃക്കാക്കര നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയം

തൃക്കാക്കര നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം. എല്‍.ഡി.എഫിലെ ഉഷ പ്രവീണ്‍ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്.

നാല് വര്‍ഷത്തിനിടെ നാലാം അങ്കത്തിനാണ് തൃക്കാക്കര നഗരസഭ സാക്ഷിയായത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പില്‍ രണ്ടിലും എല്‍.ഡി.എഫിനായിരുന്നു ജയം. കൂറുമാറ്റം നടത്തിയ എല്‍.ഡി.എഫിന്റെ ഷീല ചാരുവിന് അധ്യക്ഷ സ്ഥാനം നഷ്ടമായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.