LiveTV

Live

Kerala

പൊതുമേഘല സ്ഥാപനങ്ങളില്‍ ചെയര്‍മാനാകുന്നതിനുള്ള പ്രായ പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞു

പൊതുമേഘല സ്ഥാപനങ്ങളില്‍ ചെയര്‍മാനാകുന്നതിനുള്ള പ്രായ പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞു

പൊതുമേഘല സ്ഥാപനങ്ങളില്‍ ചെയര്‍മാനാകുന്നതിനുള്ള പ്രായ പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞു. ചെയര്‍മാനെ നിയമിക്കുന്നതിന് 75 വയസ്സ് എന്ന പ്രായ പരിധി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് നിശ്ചയിച്ചിരുന്നു. പ്രായ പരിധിയുള്ളതിനാല്‍ അര്‍ഹതയുള്ള പലരേയും പരിഗണിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പുതിയ നടപടി. 2015 മെയിലാണ് പൊതുമേഘല സ്ഥാപനങ്ങളിലെ ചെയര്‍മാന്‍റേയും മനേജിങ് ഡയറക്ര്‍മാരുടേയും നിയമന പ്രായ പരിധി നിശ്ചയിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ചെയര്‍മാന്‍മാര്‍ക്ക് 75 വയസ്സും ഡയറക്ടര്‍മാര്‍ക്ക് 65 വയസുമായിരുന്നു പ്രയപരിധി.