LiveTV

Live

Kerala

സി.ഡബ്യൂ.സി ചെയര്‍മാന്‍ എന്‍.രാജേഷ് പോക്സോ പ്രതികളെ സഹായിച്ചതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

പ്രതികള്‍ക്കൊപ്പം ഇരയെ വിടണമെന്ന് വുമണ്‍ ആന്‍റ് ചൈല്‍ഡ് ഹോം അധികൃതരോട് എന്‍. രാജേഷ് നിര്‍ദേശിച്ചു

സി.ഡബ്യൂ.സി  ചെയര്‍മാന്‍ എന്‍.രാജേഷ് പോക്സോ പ്രതികളെ സഹായിച്ചതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

പാലക്കാട് സി.ഡബ്യൂ.സി ചെയര്‍മാന്‍ എന്‍.രാജേഷ് അധികാര ദുര്‍വിനിയോഗം നടത്തി പോക്സോ പ്രതികളെ സഹായിച്ചതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. പ്രതികള്‍ക്കൊപ്പം ഇരയെ വിടണമെന്ന് വുമണ്‍ ആന്‍റ് ചൈല്‍ഡ് ഹോം അധികൃതരോട് എന്‍. രാജേഷ് നിര്‍ദേശിച്ചു. വനിത ശിശുക്ഷേമ വകുപ്പിന് പരാതി നല്‍കിയിട്ടും നടപടി വൈകിപ്പിച്ചതായി ഹോം ലീഗല്‍ അഡ്വൈസര്‍ സഹീറ നൌഫല്‍ മീഡിയവണിനോട് പറഞ്ഞു. ആരോപണങ്ങള്‍ രാജേഷ് നിഷേധിച്ചു.

മാര്‍ച്ച് ആറിന് സി.ഡബ്യൂ.സി ചെയര്‍മാനായി ചുമതലയേറ്റ എന്‍.രാജേഷ് 13-ാം തിയ്യതി വുമന്‍ ആന്‍ഡ് ചൈല്‍ഡ് ഹോമിലെത്തി. വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ ലൈംഗിക തൊഴിലിന് ഇരായയ കുട്ടിയെ പ്രതികളായ അമ്മക്കും,മുത്തശ്ശിക്കും ഒപ്പം വിടണമെന്ന് നിര്‍ദേശിച്ചു. പ്രതികള്‍ക്കെപ്പം കുട്ടികളെ അയക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ കുട്ടിയെ മറ്റെരു ഹോസ്റ്റലിലേക്ക് മാറ്റി. ഈ കേസിലും പ്രതിഭാഗത്തിനായി എന്‍. രാജേഷാണ് കോടതിയില്‍ ഹാജരായത്. രാജേഷിനെതിരെ ഉടന്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല.