LiveTV

Live

Kerala

മീഡിയവണ്‍ ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മീഡിയവണ്‍ ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മീഡിയവണ്‍ ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ മാറ്റു തെളിയിച്ച 22 സംരഭകര്‍ക്കാണ് പുരസ്കാരം. നാളെ വൈകിട്ട് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്തകാരങ്ങള്‍ വിതരണം ചെയ്യും. ബിസിനസ് സംരഭക രംഗത്ത് പത്തരമാറ്റ് വിജയം കൊയ്ത പ്രതിഭകളെയാണ് മീഡിയവണ്‍ ബിസിനസ് എക്സലന്‍സ് അവാര്‍‌ഡുകള്‍ക്കായി ജൂറി തെര‍ഞ്ഞെടുത്തത്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മെഡിക്കല്‍ ഡയറക്ടറായ പി.കെ വാരിയറാണ് ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡിന് അര്‍ഹനായത്.

സിന്തറ്റിക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ എം.ഡി വിജു ജേക്കബ് ബിസിനസ് മാന്‍ ഓഫ് ദി ഇയറായി. എഫ്.സി.ഐ ഒ.ഇ.എന്‍ കണക്ടേഴ്സിന്‍റെ സാരഥി പമേല അന്ന മാത്യുവാണ് വിമന്‍ ഓണ്‍ട്രപ്രണര്‍ ഓഫ്ദി ഇയര്‍. ബിസ്നസ് മെന്‍ അവാര്‍ഡ് ഫോര്‍ സി.എസ്.ആര്‍ ആക്ടിവിറ്റീസിനുള്ള പുരസ്കാരം തേടിയെത്തിയത് കെ.ഇ.എല്‍ ഹോള്‍ഡിങ്സിന്‍റെ ഫൌണ്ടര്‍ ഫൈസല്‍ കൊറ്റിക്കോലനെയാണ്.

മാനേജ്മെന്‍റ് രംഗത്ത് പ്രതിഭ തെളിയിച്ച ശ്രീ ജി. വിജയരാഘവന്‍, ഇന്‍കെല്‍ എം.ഡി ശ്രീ ബാലകൃഷ്ണന്‍ ഐ.എ.എസ്, സ്റ്റാര്‍ട്ട്അപ് മിഷന്‍ സി.ഇ.ഒ സജി ഗോപിനാഥ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷന്‍ ജ്വല്ലറി ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍ സോഷ്യല്‍ ഇംപാക്ട് അവാര്‍ഡും പി.‍ഡി.ഡി.പി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ നഴിയമ്പാറ, എക്സലന്‍റ് ഡയറി ബ്രാന്‍ഡിനുള്ള പുരസ്കാരത്തിനും അര്‍ഹരായി. പീറ്റര്‍ പോള്‍ പിട്ടാപ്പള്ളിലാണ് എക്സലന്‍റ് വൈറ്റ് ഡുഡ്സ് റിട്ടയിലര്‍ അവാര്‍ഡ് നേടിയത്.

ടെക്സ്റ്റൈല്‍ രംഗത്തെ മികവിനുള്ള പുരസ്കാരം ശോഭിക വെഡ്ഡിംഗ്‍ മാളിന്‍റെ സാരഥി കല്ലില്‍ ഇമ്പിച്ചി അഹമ്മദിനാണ്. ഐ.വി.എഫ് ചികിത്സാരംഗത്തെ മുന്നേറ്റത്തിന് എ.ആര്‍.എം.സി ഐ.വി.എഫിന്‍റെ എം.ഡി ഡോക്ടര്‍ കെ.യു കുഞ്ഞുമൊയ്ദീന്‍ നേടി.

എനര്‍ജി സ്റ്റോറേജ് രംഗത്തെ പുരസ്കാരം ഒറിയോണ്‍ ബാറ്ററിയുടെ ചെയര്‍മാന്‍ മടപ്പറമ്പില്‍ ബാബു, പരമ്പരാഗത വൈദ്യരംഗത്തെ പുരപസ്കാരം സെന്‍റ് പോള്‍സ് ആയുര്‍വേദയുടെ തലവന്‍ എ.പി എല്‍ദോ വൈദ്യര്‍, ബില്‍ഡേഴ്സ് രംഗത്തെ പുരസ്കാരം, കല്ലാട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ താഹിര്‍ കല്ലാട്ട്, യങ് ഓണ്‍ട്രപ്രണര്‍ പുരസ്കാരം Safe and Strong Business Consultants Pvt Ltd എം.ഡി പ്രവീണ്‍ കെ.പി, വാട്ടര്‍പ്രൂഫിംങ് പെയിന്റിംഗ് സൊലൂഷന്‍സ് അവാര്‍ഡ് K.M.G.C-Waterproofing & Paints Pvt Ltd ചെയര്‍മാന്‍ കായല്‍മഠത്തില്‍ മുഹമ്മദ് റാഫി, എഡിബിള്‍ ഹെല്‍ത്തി വെജിറ്റബിള്‍ വിപണനരംഗത്തെ പുരസ്കാരം, Lasea General Trading Pvt. Ltd എം.ഡി മുഹമ്മദ് അബ്ദുല്‍സലാം ടി.ടി ഏവിയേഷന്‍ എഡ്യൂക്കേഷന്‍ രംഗത്തെ പുരസ്കാരം, Sian International Group of Concerns ചെയര്‍മാന്‍ ഡോക്ടര്‍ കെ.എം സുല്‍ഫിക്കര്‍, കോണ്‍ടിമെന്‍റ് ബ്രാന്‍ഡിനുള്ള പുരസ്കാരം ന്യൂഹരിശ്രീ ഏജന്‍സിസ് എം.ഡി പി.ബി സുനില്‍കുമാര്‍, ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്തെ പുരസ്കാരം Jam Joom Business Group Pvt Ltd എം.ഡി ശ്രീ അബ്ദുല്‍ കബീര്‍, വാടട്ടര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് സാനിറ്റേഷന്‍ രംഗത്തെ പുരസ്കാരം, ഓഷ്യന്‍ പോളിമര്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമറ്റഡ്സ് മാനേജിംഗ് പാര്‍ട്ണര്‍ ഫിലിപ് എ. മുളക്കല്‍, എക്സലന്‍റ് റിടെയ്‌ലര്‍ അവാര്‍ഡ് പൂജ ഹൈപ്പര്‍ ഷോപ്പി എം.ഡി ഇക്ബാല്‍ ഷെയ്ഖ് ഉസ്മാന്‍, ക്രിയേറ്റിവ് ഏജന്‍സ് അവാര്‍ഡ് ലിലേഷന്‍സ് മീഡിയ എം.ഡി എന്‍. നിഖിലും കരസ്ഥമാക്കി. നാളെ വൈകുന്നേരം അഞ്ചിന് കൊച്ചിയിലെ ഗ്രാന്‍റ് ഹയാത്തില്‍ നടക്കുന്ന പുരസ്കാരവിതരണ ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആറിഫ് മുഹമ്മദ് ഖാന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.