LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകളില്‍ നിന്നും ഇന്ന് സാധനങ്ങൾ നീക്കാൻ ഉടമകൾക്ക് അനുമതി

രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് മണിവരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാധനങ്ങൾ മാറ്റാനാണ് അനുമതി

 മരടിലെ ഫ്ലാറ്റുകളില്‍ നിന്നും ഇന്ന് സാധനങ്ങൾ നീക്കാൻ ഉടമകൾക്ക് അനുമതി

സുപ്രിം കോടതി പൊളിക്കണമെന്ന് ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഇന്ന് സാധനങ്ങൾ നീക്കാൻ ഉടമകൾക്ക് അനുമതി. വൈകിട്ട് അഞ്ച് മണി വരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാധനങ്ങൾ മാറ്റാനാണ് സമയം അനുവദിച്ചിരിക്കുന്നത്. അതേ സമയം ഫ്ലാറ്റുകളിൽ നിന്ന് സാധനങ്ങൾ മോഷണം പോയെന്ന ആരോപണവുമായി ഉടമകൾ രംഗത്തെത്തി.

 മരട് ഫ്ലാറ്റ് വിവാദം; നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടി
Also Read

മരട് ഫ്ലാറ്റ് വിവാദം; നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടി

സാധനങ്ങൾ പൂർണ്ണമായും നീക്കാൻ സാവകാശം ലഭിച്ചില്ലെന്ന് ഉടമകൾ നഷ്ടപരിഹാര നിർണ്ണയ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് , സാനിറ്ററി ഉപകരണങ്ങൾ നീക്കാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റി ഫ്ലാറ്റ് ഉടമകൾക്ക് ഒരു ദിവസത്തെ അനുമതി നൽകിയത്. 26 ഫ്ലാറ്റുടമകൾക്കാണ് നഗരസഭ ഉദ്യോഗസ്ഥരുടെ സാനിദ്ധ്യത്തിൽ സാധനങ്ങൾ മാറ്റെനെത്തിയത്. ഫ്ലാറ്റ് പൊളിക്കുന്നതിന് കമ്പനികൾക്ക് കരാർ നൽകിക്കഴിഞ്ഞതിനാൽ ജനലുകളും വാതിലുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ നീക്കം ചെയ്യാൻ ഉടമകൾക്ക് അനുമതിയില്ല. എന്നാൽ ഫ്ലാറ്റുകളിലെ സാധനങ്ങൾ മോഷണം പോയെന്നും ഫ്ലാറ്റുകളിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിന് കരാർ കമ്പനികൾ സഹകരിക്കുന്നില്ലെന്നും ഫ്ലാറ്റുടമകൾ പറഞ്ഞു.

അതേസമയം നാല് ഫ്ലാറ്റുകളിലും പൊളിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ഫ്ലാറ്റ് പൊളിക്കാൻ ചുമതലയുള്ള സബ് കളക്റ്റർ സ്നേഹിൽ കുമാർ സിംങ്ങ് ഫ്ലാറ്റുകളിലെത്തി പൊളിക്കൽ നടപടികൾ വിലയിരുത്തി.

 മരട് ഫ്ലാറ്റുകള്‍ പൊളിക്കല്‍ നടപടി തുടങ്ങി
Also Read

മരട് ഫ്ലാറ്റുകള്‍ പൊളിക്കല്‍ നടപടി തുടങ്ങി