LiveTV

Live

Kerala

മാവോയിസ്റ്റുകളുടെ പരിശീലന ദൃശ്യങ്ങള്‍ പൊലീസ് വീണ്ടും പുറത്തുവിട്ടു

മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപിലെ ദൃശ്യങ്ങളാണിതെന്നാണ് പൊലീസ് പറയുന്നത്

മാവോയിസ്റ്റുകളുടെ പരിശീലന ദൃശ്യങ്ങള്‍ പൊലീസ് വീണ്ടും പുറത്തുവിട്ടു

മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളും ആയുധ പരിശീലന രീതികള്‍ വിവരിക്കുന്ന ഡയറിക്കുറുപ്പും പൊലീസ് പുറത്തു വിട്ടു. മഞ്ചിക്കണ്ടിയില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപുകളില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.

മാവോയിസ്റ്റുകള്‍ പശ്ചിമഘട്ട മലനിരകളില്‍ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. സി.പി.ഐ മാവോയിസ്റ്റ് മേല്‍കമ്മറ്റികള്‍ക്ക് ആയുധ പരിശീലനത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും അയച്ചു നല്‍കുന്നതിനാണ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് പൊലീസ് കരുതുന്നത്.ഏത് ഭാഗത്ത് നടന്ന ആയുധ പരിശീലനമാണ് എന്ന് വ്യക്തമല്ല. മഞ്ചിക്കണ്ടിയില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപുകളില്‍നിന്നാണ് ആയുധ പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന് ശേഷം മഞ്ചിക്കണ്ടിയിലെ ഷെഡില്‍നിന്നുമാണ് ഡയറിക്കുറിപ്പുകള്‍‌ ലഭിച്ചതെന്ന് പൊലീസ് പറയുന്നു. വ്യത്യസ്ത ഭൂപ്രകൃതിയില്‍ എങ്ങനെ ആക്രമണം നടത്തണം,പൊലീസിനെ എങ്ങനെ നേരിടാം തുടങ്ങിയ കാര്യങ്ങളെല്ലാം കുറിപ്പില്‍ വിവരിക്കുന്നു.ഹിന്ദിയില്‍ എഴുതിയ കുറിപ്പില്‍ ആയുധങ്ങളുടെ ചിത്രങ്ങളും കാണാം. നിലമ്പൂരിലെ പൊലീസ് വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനുശേഷം മാവോയിസ്റ്റുകള്‍ തിരിച്ചടിക്ക് പദ്ധതിയിടുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. മികച്ച ആയുധങ്ങളും മാവയിസ്റ്റുകളുടെ കൈവശം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണ് നടന്നതെന്ന ആരോപണം ഭരണ കക്ഷിയില്‍ നിന്നടക്കം ഉയര്‍ന്ന സാഹചര്യത്തിലാണ് മാവോയിസ്റ്റുകള്‍ക്ക് എതിരെയുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്.