LiveTV

Live

Kerala

തൃശൂരില്‍ 24 മണിക്കൂറിനുള്ളില്‍ കാണാതായത് ആറ് പെണ്‍കുട്ടികള്‍ 

കാണാതായവരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമുണ്ട്

തൃശൂരില്‍  24 മണിക്കൂറിനുള്ളില്‍ കാണാതായത് ആറ് പെണ്‍കുട്ടികള്‍ 

തൃശൂരില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി. മാള, പാവറട്ടി,ചാലക്കുടി, അയ്യന്തോള്‍, വടക്കാഞ്ചേരി സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. കാണാതായവരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമുണ്ട്.

എന്നാല്‍ ഈ ആറ് പെണ്‍കുട്ടികളും കാണാതായത് തമ്മില്‍ ഒരു ബന്ധവുമില്ല. വ്യത്യസ്ത സംഭവങ്ങളിലായിട്ടാണ് കുട്ടികളെ കാണാതായിരിക്കുന്നത്. ഇവരുടെ ആണ്‍സുഹൃത്തുക്കളോടൊപ്പമാണ് പെണ്‍കുട്ടികള്‍ പോയതെന്ന സൂചനയാണ് പൊലീസില്‍ നിന്നും ലഭിക്കുന്നത്. കോളേജ്, സ്കൂള്‍ വിദ്യാര്‍ഥികളാണ് കാണാതായവര്‍. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.