LiveTV

Live

Kerala

മാവോയിസ്റ്റ് വേട്ട; ചീഫ് സെക്രട്ടറിയുടെ ലേഖനം അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷനേതാവാണ് ചീഫ് സെക്രട്ടറിയുടെ ലേഖനത്തെപ്പറ്റി സര്‍ക്കാര്‍ നിലപാട് ആരാഞ്ഞത്

 മാവോയിസ്റ്റ് വേട്ട; ചീഫ് സെക്രട്ടറിയുടെ ലേഖനം അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി

മാവോയിസ്റ്റ് വേട്ടയെപ്പറ്റി ചീഫ് സെക്രട്ടറി ടോം ജോസ് പത്രത്തില്‍ ലേഖനം എഴുതിയത് അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ലേഖനത്തിലെ പരാമർശം ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷനേതാവാണ് ചീഫ് സെക്രട്ടറിയുടെ ലേഖനത്തെപ്പറ്റി സര്‍ക്കാര്‍ നിലപാട് ആരാഞ്ഞത്.

 ’നടക്കുന്നത് യുദ്ധം, മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശങ്ങളില്ല’;  പൊലീസ് നടപടിയെ പിന്തുണച്ച് ചീഫ് സെക്രട്ടറി ടോം ജോസ്
Also Read

’നടക്കുന്നത് യുദ്ധം, മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശങ്ങളില്ല’;  പൊലീസ് നടപടിയെ പിന്തുണച്ച് ചീഫ് സെക്രട്ടറി ടോം ജോസ്

മാവോയിസ്റ്റുകള്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ടുള്ളതായിരുന്നു ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം. മാവോയിസ്റ്റുകള്‍ക്കെതിരെ നടക്കുന്നത് യുദ്ധമാണ്, മാവോയിസ്റ്റുകളെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും എന്നതാണ് സ്ഥിതി. മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശം അവകാശപ്പെടാനാകില്ല. പൌരന്മാരെ മാവോയിസ്റ്റ് തീവ്രവാദികളില്‍ നിന്ന് പൊലീസ് രക്ഷിക്കുകയാണെന്നും ചീഫ് സെക്രട്ടറി അവകാശപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യങ്ങള്‍ പറഞ്ഞത്.