LiveTV

Live

Kerala

ഈ ആംബുലന്‍സിന് വഴി നല്‍കണേ... ബംഗളൂരുവില്‍ നിന്നും 26കാരിയെയും കൊണ്ട് കോഴിക്കോട്ടേക്ക്

രോഗി വളരെ ഗുരുതരാവസ്ഥയിൽ ആയതിനാൽ ഏഴു മണിക്കൂർ ആണ് ഡോക്ടർമാർ യാത്രക്ക് അനുവധിച്ചിരിക്കുന്നത്. 

ഈ ആംബുലന്‍സിന് വഴി നല്‍കണേ... ബംഗളൂരുവില്‍ നിന്നും 26കാരിയെയും കൊണ്ട് കോഴിക്കോട്ടേക്ക്

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ കാസർഗോഡ് സ്വദേശിനിയായ അഹ്‌സാന എന്ന 26കാരിയെയും കൊണ്ട് ബംഗളൂരു നാരായണ ഹൃദയാലയ ഹോസ്പിറ്റലിൽ നിന്നും കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് യാത്ര തിരിച്ചു. KL 54 B 4813 Almana മൊബൈൽ ഐ.സി.യു ആംബുലൻസിലാണ് യുവതിയെ കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്.

രോഗി വളരെ ഗുരുതരാവസ്ഥയിൽ ആയതിനാൽ ഏഴു മണിക്കൂർ ആണ് ഡോക്ടർമാർ യാത്രക്ക് അനുവധിച്ചിരിക്കുന്നത്. ഈ സമയത്തിനകം രോഗിയെ മൈത്ര ആശുപത്രിയില്‍ എത്തിക്കേണ്ടതുണ്ട്. ബംഗളൂരു-മൈസൂരു- സുൽത്താൻ ബത്തേരി- താമരശേരി- എരഞ്ഞിപ്പാലം- കോഴിക്കോട് മൈത്ര ആണ് ആംബുലന്‍സ് കടന്നുപോകുന്ന പാത. ആംബുലൻസ് ഏകദേശം കർണാടക അതിര്‍ത്തി താണ്ടി കേരളത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. മുത്തങ്ങ പിന്നിട്ടു കഴിഞ്ഞു. എല്ലാവരും വാഹനത്തിന്റെ വേഗത കുറച്ചു ആംബുലൻസ് സുഗമമായി കടന്നു പോകുവാൻ സഹായിക്കുക. കൂടുതൽ വിവരങ്ങൾക്ക് നാസർ അലിഫ് ആംബുലൻസ് -9744536832, മേബിൾ -9744562282, ഡിവിൻ -9567345427.