LiveTV

Live

Kerala

വെെദ്യുതി വകുപ്പിനെതിരെ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം

എന്നാല്‍ അഴിമതി ആരോപണം സര്‍ക്കാര്‍ തള്ളി.

വെെദ്യുതി വകുപ്പിനെതിരെ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം

കിഫ്ബി വഴി നടപ്പാക്കുന്ന ട്രാൻസ്‌ഗ്രിഡ് പദ്ധതിയിൽ ഇരുന്നൂറ് കോടിയില്‍പരം രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷം. ടെണ്ടറില്‍ മാറ്റം വരുത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഒരന്വേഷണവും നടത്തില്ലെന്ന് ധനമന്ത്രി സഭയില്‍ മറുപടി നല്‍കി.

ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അദ്യം നടപ്പാക്കുന്ന കോട്ടയം ലൈൻസ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും കെ.എസ്.ഇബിയുടെ അടിസ്ഥാ നനിരക്കിനെക്കാൾ ഉയര്‍ന്ന നിരക്കിലാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്ന മുന്‍ ആരോപണം നിയമസഭയില്‍ എഴുതി നല്‍കിയാണ് പ്രതിപക്ഷം ഉന്നയിച്ചത്.

പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത് ടെണ്ടറില്‍ പങ്കെടുത്ത വന്‍കിട കമ്പികള്‍ പറഞ്ഞപോലെയാണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. അടിസ്ഥാനരഹിതമായ രാഷ്ടീയ അരോപണമാണ് പ്രതിപക്ഷത്തിന്‍രതെന്ന് വൈദ്യുതി മന്ത്രി എം.എം മണി മറുപടി നല്‍കി.

ഇതോടെ അന്വേഷണം നടത്താന്‍ സര്‍ക്കാരിനെ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. എന്നാല്‍ യാതോരു അന്വേണഷത്തിനും തയ്യാറാല്ലെന്ന് തോമസ് ഐസക് വ്യക്തമാക്കിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.