LiveTV

Live

Kerala

സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ യു.എ.പി.എ കേസ് പിന്‍വലിക്കില്ല; ജാമ്യാപേക്ഷയില്‍ വിധി നാളെ

അതിനിടെ ത്വാഹ ഫസലിന്‍റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തെന്ന പൊലീസ് പറയുന്ന രഹസ്യരേഖ പുറത്തായി. ‘മാവോയിസ്റ്റ് മാര്‍ഗരേഖ’ എന്ന ലഘുലേഖയാണ് പൊലീസ് പുറത്തുവിട്ടത്

സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ  യു.എ.പി.എ കേസ് പിന്‍വലിക്കില്ല; ജാമ്യാപേക്ഷയില്‍ വിധി നാളെ

കോഴിക്കോട്ടെ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ യു.എ.പി.എ പിന്‍വലിക്കില്ല. അലന്‍ ഷുഹൈബിന്‍റേയും ത്വാഹയുടേയും ജാമ്യാപേക്ഷയില്‍ പൊലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കില്ല. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമേ പൊലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കൂ. അതിനിടെ ഇരുവരുടെയും ജാമ്യാപേക്ഷയില്‍ വിധി നാളെ പറയും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.

അതിനിടെ ത്വാഹ ഫസലിന്‍റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തെന്ന പൊലീസ് പറയുന്ന രഹസ്യരേഖ പുറത്തായി. 'മാവോയിസ്റ്റ് മാര്‍ഗരേഖ' എന്ന ലഘുലേഖയാണ് പൊലീസ് പുറത്തുവിട്ടത്. പൊതു വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കരുതെന്ന് ലഘുലേഖയില്‍ പറയുന്നു. ‘പരസ്പരം മൊബൈലില്‍ വിളിക്കരുത് ', 'ടെലിഫോണ്‍ ബൂത്തുകള്‍ ഒഴിവാക്കുക', 'സഖാക്കളുടെ പേരോ 'ടെക്' പേരോ ഫോണില്‍ പറയരുത് ', 'ബൂത്തില്‍ നിന്ന് വിളിക്കുന്നതിന് പിന്നാലെ എന്തെങ്കിലും നമ്പര്‍ ഡയല്‍ ചെയ്യുക', 'ഫോണ്‍ നമ്പര്‍ ശത്രുവിന് ലഭിച്ചാല്‍ 'സിം' മാത്രമല്ല മൊബൈല്‍ ഫോണും മാറ്റുക' എന്നീ നിര്‍ദ്ദേശങ്ങളാണ് ലഘുലേഖയിലുള്ളത്.