LiveTV

Live

Kerala

പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും നേതാക്കള്‍ കൂടെയുണ്ടെന്നും യു.എ.പി.എ ചുമത്തി അറസ്റ്റിലായ വിദ്യാര്‍ഥി ത്വാഹ ഫസലിന്‍റെ സഹോദരന്‍ ഇജാസ്

പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും നേതാക്കള്‍ കൂടെയുണ്ടെന്നും യു.എ.പി.എ ചുമത്തി അറസ്റ്റിലായ വിദ്യാര്‍ഥി ത്വാഹ ഫസലിന്‍റെ സഹോദരന്‍ ഇജാസ്

പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും നേതാക്കള്‍ കൂടെയുണ്ടെന്നും യു.എ.പി.എ ചുമത്തി അറസ്റ്റിലായ വിദ്യാര്‍ഥി ത്വാഹ ഫസലിന്‍റെ സഹോദരന്‍ ഇജാസ് മീഡിയാവണിനോട്. ത്വാഹയ്ക്ക് മാവോവാദിയാവാനാവില്ലെന്നും പൊലീസ് പറയുന്നത് കെട്ടിച്ചമച്ചകഥകളാണെന്നും ത്വാഹയുടെ സുഹൃത്ത് ഷാനിയും മീഡിയവണിനോട് പറഞ്ഞു.

സി.പി.എമ്മിന്‍റെ സജീവ പ്രവര്‍ത്തകനായ ത്വാഹ ഫസലിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കുകയാണെന്നാണ് സഹോദരന്‍ ഇജാസ് ആരോപിച്ചു. ത്വാഹയ്ക്കെതിരെ പൊലീസ് തെളിവുകള്‍ കെട്ടിച്ചമക്കുകയാണ്. ത്വാഹയുടെ നീതിക്കായി പാര്‍ട്ടി കൂടെയുണ്ട്. നേതാക്കളെല്ലാം പിന്തുണ അറിയിച്ച് വീട്ടിലെത്തിയെന്നും ഇജാസ് പറഞ്ഞു. എവിടെ ആവശ്യമുണ്ടെങ്കിലും ഓടിയെത്തുന്ന ത്വാഹയ്ക്ക് അക്രമത്തിന്‍റെ പാതയിലേക്ക് പോകാനാവില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ജില്ലാ സെക്രട്ടറി മോഹനന്‍ മാഷ് ഉള്‍പ്പടെയുള്ള സി.പി.എമ്മിന്‍റെ ജില്ലയിലെ മുതിര്‍ന്ന നേതാക്കളും പന്ന്യന്‍ രവീന്ദ്രനും മറ്റ് സിപിഐ നേതാക്കളും യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത രണ്ട് വിദ്യാര്‍ഥികളുടെയും വീടുകള്‍ സന്ദര്‍ശിച്ചു.