LiveTV

Live

Kerala

യു.എ.പി.എ അറസ്റ്റ്; യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹരജി പരിഗണിക്കുന്നത്.ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു

യു.എ.പി.എ അറസ്റ്റ്; യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹരജി പരിഗണിക്കുന്നത്. ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ സമയം വേണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

കോഴിക്കോട്ടെ യു.എ.പി.എ കേസില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിന്‍റെ പങ്ക് സജീവ ചര്‍ച്ചയാകുന്നു
Also Read

കോഴിക്കോട്ടെ യു.എ.പി.എ കേസില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിന്‍റെ പങ്ക് സജീവ ചര്‍ച്ചയാകുന്നു

യുവാക്കളെ അറസ്റ്റ് ചെയ്ത നടപടി പോലീസിന്റെ അതിക്രമത്തിനുദാഹരണമാണെന്നും വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാകുമെന്നു പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർത്ഥികളിൽ നിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ യു.എ.പി.എ വകുപ്പ് ചുമത്തിയത് പുനപരിശോധിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേശൻ കോടതിയിൽ പറഞ്ഞു. യു.എ.പി.എ ചുമത്തുന്നത് സർക്കാർ നയമല്ലെന്നും പിൻ വലിക്കണമെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തില്ല. ഇക്കാര്യം പരിശോധിക്കാൻ സമയം വേണമെന്നായിരുന്നു പ്രാസിക്യൂഷന്റെ ആവശ്യം.

 വീട്ടില്‍ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ താഹയുടെ പേരില്‍ യു.എ.പി.എ ചുമത്തിയെന്ന് സഹോദരന്‍
Also Read

വീട്ടില്‍ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ താഹയുടെ പേരില്‍ യു.എ.പി.എ ചുമത്തിയെന്ന് സഹോദരന്‍

യു.എ.പി.എ പിൻവലിക്കണമെന്ന് സി.പി.എം നേതൃത്വം ഉൾപ്പെടെ ആവശ്യപ്പെടുമ്പോഴും പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് റിപ്പോർട്ട് തന്നെയാണ് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയത്. കേസിൽ ഇനിയും പ്രതിയുണ്ടെന്നും കസ്റ്റഡിയിലെടുത്തപ്പോൾ താഹ മാവോയിസ്റ്റ് അനുകൂലമുദ്രാവാക്യം വിളിച്ചെന്നും റിപ്പോർട്ടിലുണ്ട്.