LiveTV

Live

Kerala

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്ന് പറയാൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്ന് ദേവസ്വം മന്ത്രി

‘വരുന്ന മാസങ്ങളിൽ ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്’

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്ന്  പറയാൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്ന് ദേവസ്വം മന്ത്രി

ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് പറയാൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല വരുമാന നഷ്ടം തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വരുന്ന മാസങ്ങളിൽ ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും മന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് 100 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. 30 കോടി ആദ്യ ഗഡുവായി നൽകിയെന്നും മന്ത്രി പറഞ്ഞു.