LiveTV

Live

Kerala

പി.എസ്.സി തട്ടിപ്പ് കേസ്: പ്രവീണ്‍ കീഴടങ്ങാനെത്തിയത് നസീമിനൊപ്പം 

തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ എത്തിയാണ് പ്രണവ് കീഴടങ്ങിയത്.

പി.എസ്.സി തട്ടിപ്പ് കേസ്: പ്രവീണ്‍ കീഴടങ്ങാനെത്തിയത് നസീമിനൊപ്പം 

പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ കോടതിയില്‍ കീഴടങ്ങാനെത്തിയത് കേസിലെ രണ്ടാം പ്രതി നസീമിനൊപ്പം. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ എത്തിയാണ് പ്രവീണ്‍ കീഴടങ്ങിയത്.

പി.എസ്.സി ചോദ്യ പേപ്പര്‍ ചോര്‍ത്താന്‍ പ്രതികളെ സഹായിച്ച ആളാണ് പ്രവീണ്‍. കേസിലെ ആറാം പ്രതിയാണ് ഇയാള്‍. പ്രവീണ്‍ ആണ് ശിവരഞ്ജിത്തിനെയും നസീമിനെയും മൂന്നാറില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചതെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. തെളിവ് നശിപ്പിച്ച കേസില്‍ കൂടി പ്രതിയാണ്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കീഴടങ്ങാന്‍ കോടതി ഉത്തരവിടുകയായിരുന്നു.