LiveTV

Live

Kerala

‘അവനെ കൊല്ലെടാ’; പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നിയാസിനെ‌തിരെ പൊലീസ് കേസെടുത്തിരുന്നു.

‘അവനെ കൊല്ലെടാ’; പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. ശനിയാഴ്ച രാത്രിയാണ് ഫോർട്ട് എസ്.ഐ എസ്.വിമലിനെ കുത്തി പരിക്കേൽപ്പിച്ച ശേഷം പ്രതി നിയാസ് രക്ഷപ്പെട്ടത്.

15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നിയാസിനെ‌തിരെ പൊലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച വൈകിട്ടു നിയാസിനെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. . പൊലീസ് സംഘത്തിനു മേൽ ചാടിവീഴുന്ന നിയാസിനെയും സുഹൃത്തുക്കളെയും ദൃശ്യങ്ങളിൽ കാണാം. 'അവനെ കൊല്ലെടാ' എന്ന് പറഞ്ഞ് എസ്.ഐക്ക് നേരെ ഒരാൾ ആക്രോശിക്കുന്നതും വ്യക്തമാണ്.

മദ്യ കുപ്പി പൊട്ടിച്ചു സ്വന്തം ശരീരത്തിലും തലയിലും മുറിവേൽപ്പിച്ച ശേഷം രക്തം എസ്.ഐയുടെ കയ്യില്‍ പുരട്ടാൻ ശ്രമിച്ചു. ഇതു തടയാൻ ശ്രമിക്കുമ്പോഴാണു എസ്.ഐയുടെ കൈക്ക് കുത്തേറ്റത്. കഞ്ചാവു കേസിൽ പ്രതിയായ ഇയാളെ മുൻപു പിടികൂടിയപ്പോഴും പൊലീസിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം നടത്തിയിരുന്നു. സംഭവത്തിൽ നിയാസിന്റെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.