LiveTV

Live

Kerala

സ്കൂളുകളില്‍ മൊബൈല്‍ ഫോണിനും സോഷ്യല്‍ മീഡിയക്കും വിലക്ക്

പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സ്കൂളുകളില്‍ മൊബൈല്‍ ഫോണിനും സോഷ്യല്‍ മീഡിയക്കും വിലക്ക്

സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു. കുട്ടികൾ സ്കൂളിൽ മൊബൈൽ കൊണ്ടുവരാനോ അധ്യാപകർ ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കാനോ പാടില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വിദ്യാർഥികൾ കാമ്പസിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് നിർദ്ദേശിക്കുന്ന സർക്കുലറിൽ അധ്യയന സമയത്ത് അധ്യാപകർ വാട്സ് ആപ്, ഫേസ് ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും പറയുന്നുണ്ട്. വിദ്യാർഥികൾ സ്കൂളുകളിൽ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഇത് കർശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സർക്കുലറെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കുന്നു.

ഉത്തരവ് കർശനമായി നടപ്പാക്കാൻ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസർമാരും ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. നേരത്തേ 2005 ജൂൺ 24നാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിരീക്ഷണമുണ്ടാവും.