LiveTV

Live

Kerala

സംസ്ഥാനത്ത് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 500ല്‍ അധികം ആളുകള്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 500ല്‍ അധികം ആളുകള്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഞ്ഞൂറിലധികം പേര്‍ പൊലീസ് നിരീക്ഷണത്തില്‍. തൃശൂര്‍ ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്. ഗവേഷണ വിദ്യാര്‍ഥികളും മാധ്യമ പ്രവര്‍ത്തകരുമെല്ലാം പൊലീസ് നിരീക്ഷണത്തിലുണ്ട്. 4 കോളജുകള്‍ മാവോയിസ്റ്റ് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

മാവോയിസ്റ്റുകളുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ പട്ടിക തയാറാക്കിയാണ് പൊലീസ് നിരീക്ഷണം. ഇതില്‍ പകുതിയലധികം പേരുടെയും പട്ടിക കൈമാറിയത് ഇന്‍റലിജന്‍സ് ബ്യൂറോയാണ്. തൃശൂര്‍ ജില്ലയിലാണ് മാവോസ്റ്റ് ബന്ധമുള്ളവര്‍ കൂടുതലുള്ളത്. എഴുപതോളം പേര്‍ തൃശൂരില്‍ പൊലീസ് നീരീക്ഷണത്തിലാണ്. നഗരത്തെ ഒരു പ്രധാന സ്ഥലത്തെയും ഇവര്‍ നിരീക്ഷിക്കുന്നുണ്ട്. തൃശൂര്‍ കഴിഞ്ഞാല്‍ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നാണ് കൂടുതല്‍ പേര്‍ക്ക് മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നത്. ഈ ജില്ലകളിലെ ചില സന്നദ്ധ സംഘടനകളും നിരീക്ഷണത്തിലാണ്. ഗവേഷണ വിദ്യാര്‍ഥികളടക്കം നിരവധി വിദ്യാര്‍ഥികളും മാവോയിസ്റ്റുകളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെന്നാണ് പൊലീസിനുള്ള വിവരം. സംസ്ഥാനത്തെ 4 ആര്‍ട് ആന്‍റ് സയന്‍സ് കോളജുകളില്‍ മാവോയിസ്റ്റ് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ക്കുന്നുണ്ടെന്ന സംശയം രഹസ്യാന്വേഷണ വിഭാഗത്തിനുണ്ട്. എറണാകുളത്തെയും കോഴിക്കോട്ടെയും രണ്ട് പ്രമുഖ കോളജുകള്‍ ഈ പട്ടികയിലുണ്ട്. ഏതാനും മാധ്യമ പ്രവര്‍ത്തകരും മാവോയിസ്റ്റ് ബന്ധമുള്ളവരായി കണ്ടെത്തിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ചേര്‍ന്ന സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗാര്‍ഡിന്‍റെ യോഗത്തില്‍ മാവോയിസ്റ്റ് ബന്ധമുള്ളവരുടെ പട്ടിക അവതരിപ്പിച്ചിരുന്നു. തീവ്രവാദ സംഘടനകളിലെ അംഗങ്ങള്‍ ഉള്‍പ്പെടെ ഇരുന്നൂറലധികം പേരുടെപട്ടിക എന്‍.ഐ.എ.യും തയാറാക്കിയിട്ടുണ്ട്.