LiveTV

Live

Kerala

മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറിയുടെ ലേഖനം; രൂക്ഷവിമര്‍ശനവുമായി സി.പി.ഐയും പ്രതിപക്ഷവും

മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറിയുടെ ലേഖനം; രൂക്ഷവിമര്‍ശനവുമായി സി.പി.ഐയും പ്രതിപക്ഷവും

മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി എഴുതിയ ലേഖനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐയും പ്രതിപക്ഷവും. ശൂന്യവേളയില്‍ പ്രതിപക്ഷനേതാവാണ് ചീഫ് സെക്രട്ടറിയുടെ ലേഖനത്തെപ്പറ്റി മുഖ്യമന്ത്രിയോട് ചോദിച്ചത്. ജീവിക്കാൻ അനുവാദമില്ലെന്ന് പറയാൻ ചീഫ് സെക്രട്ടറിക്ക് എന്താണ് അധികാരമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സര്‍ക്കാരിന് മുകളിലല്ല ചീഫ് സെക്രട്ടറിയെന്നും അട്ടപ്പാടിയിലെ മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിയെ ന്യായീകരിച്ച് ലേഖനമെഴുതാന്‍ ചീഫ് സെക്രട്ടറിക്ക് ആരാണ് അധികാരം നല്‍കിയതെന്നും ടോം ജോസിന്‍റേത് നിയമ വിരുദ്ധ നടപടിയെന്നും സി.പി.ഐയും കുറ്റപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലാണ് ഇന്ന് ചീഫ് സെക്രട്ടറിയുടെ പേരില്‍ ലേഖനം പ്രസിദ്ധീകരിച്ചത്.

 ’നടക്കുന്നത് യുദ്ധം, മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശങ്ങളില്ല’;  പൊലീസ് നടപടിയെ പിന്തുണച്ച് ചീഫ് സെക്രട്ടറി ടോം ജോസ്
Also Read

’നടക്കുന്നത് യുദ്ധം, മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശങ്ങളില്ല’;  പൊലീസ് നടപടിയെ പിന്തുണച്ച് ചീഫ് സെക്രട്ടറി ടോം ജോസ്

അതെസമയം മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി എഴുതിയ ലേഖനം കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. ലേഖനത്തിന്റെ കാര്യം നോക്കി മറുപടി പറയാമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.