LiveTV

Live

Kerala

മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സി.പി.ഐ നിലപാടിനെതിരെ സി.പി.എം മുഖപത്രം ദേശാഭിമാനി

മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സി.പി.ഐ നിലപാടിനെതിരെ സി.പി.എം മുഖപത്രം ദേശാഭിമാനി

മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സി.പി.ഐ നിലപാടിനെതിരെ സി.പി.എം മുഖപത്രം ദേശാഭിമാനി. മാവോയിസ്റ്റ് ഭീകരതയെ ചിലര്‍ നിസാരവല്‍ക്കരിക്കുന്നുവെന്ന് ദേശാഭിമാനി മുഖപ്രസംഗത്തില്‍ പറയുന്നു.

കോലാഹലക്കാരുടെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ആര്‍ക്കാണ് ഗുണം ചെയ്യുകയെന്നും ദേശാഭിമാനി ചോദിക്കുന്നു. സി.പി.ഐയെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം.

സി.പി.ഐ പത്രം ജനയുഗത്തില്‍ പൊലീസ് നടപടിയെ നിശിതമായി വിമര്‍ശിച്ചതിനുള്ള മറുപടിയായാണ് ദേശാഭിമാനി പത്രം ഇന്ന് സി.പി.ഐയെ ലക്ഷ്യം വെച്ച് നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസിനെ പേരെടുത്ത് വിമര്‍ശിക്കുന്ന മുഖപ്രസംഗം പക്ഷെ സി.പി.ഐയെ പരോക്ഷമായി സൂചിപ്പിച്ചാണ് വിമര്‍ശനമുന്നയിക്കുന്നത്.