LiveTV

Live

Kerala

മാവോയിസ്റ്റ് ബന്ധം യുവാക്കള്‍ സമ്മതിച്ചെന്ന് പൊലീസ്

‘അലന്റെ ബാഗ് തുറന്നു പരിശോധിച്ചപ്പോൾ ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പിലാക്കണമെന്ന് ആഹ്വനം ചെയ്യുന്ന ലഖുലേഖ കണ്ടെത്തി’

മാവോയിസ്റ്റ് ബന്ധം യുവാക്കള്‍ സമ്മതിച്ചെന്ന് പൊലീസ്

നിരോധിക്കപ്പെട്ട സി.പി.എം മാവോയിസ്റ്റ് സംഘടനയില്‍ അംഗങ്ങളാണ് തങ്ങളെന്ന് യു.എ.പി.എ ചുമത്തപ്പെട്ട യുവാക്കള്‍ സമ്മതിച്ചായി പൊലീസ്. എഫ്.ഐ.ആറിലാണ് പൊലീസ് ഇക്കാര്യം വിശദീകരിക്കുന്നത്. ഇരുവരുടെയും കൈയിൽ നിന്നും ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായും എഫ്.ഐ.ആറിലുണ്ട്. എഫ്.ഐ.ആറിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

ഈ മാസം ഒന്നിന് വൈകിട്ട് ആറരയോടെ പന്തീരങ്കാവ് എസ്.ഐയും സംഘവും പട്രോളിംഗ് നടതുന്നതിനിടയിൽ പാറമ്മലിൽ എത്തിയപ്പോൾ മൂന്നു പേര് ഇരുട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ നില്‍ക്കുന്നത് കണ്ടു, പോലീസ് വാഹനം നിർതിയതോടെ ഇവരിൽ ഒരാൾ ഓടി രക്ഷപെട്ടതായും എഫ്.ഐ.ആറിൽ പറയുന്നു.

പോലീസ്‌കാർ വണ്ടിയിൽ നിന്നിറങ്ങി അലനെയും താഹയെയും പിടികൂടി. അലന്റെ ബാഗ് തുറന്നു പരിശോധിച്ചപ്പോൾ ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പിലാക്കണമെന്ന് ആഹ്വനം ചെയ്യുന്ന ലഖുലേഖ കണ്ടെത്തി. മാവോയിസ്റ് വേട്ടക്കെതിരെ രംഗത്തെത്തുക എന്ന തലക്കെട്ടോടു കൂടിയ നോട്ടീസും കണ്ടെത്തിയതായി എഫ്.ഐ.ആറിൽ പറയുന്നു.

തുടർന്ന് കസ്റ്റഡിയിൽ എടുത്ത ഇവരുടെ അറസ്റ് ഏഴുമണിയോടെ രേഖപ്പെടുത്തി. ഇവരുടെ മോട്ടോർ സൈക്കിളും കസ്റ്റഡിയിൽ എടുത്തു. ഇവർ മാവോയിസ്റുകളാണെന്നു ബോധ്യപ്പെട്ടതായും എഫ്.ഐ.ആറിൽ പറയുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മാവോയിസ്റ് ബന്ധം ഇവർ സമ്മതിച്ചു. തുടർന്ന് ഇവരുടെ പേരിൽ യ.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തതായും എഫ്.ഐ.ആറിലുണ്ട്.