LiveTV

Live

Kerala

അങ്കമാലി അതിരൂപത ഭൂമിയിടപാട്; ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു

അങ്കമാലി അതിരൂപത ഭൂമിയിടപാട്; ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു

എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു. കാക്കനാട് അലക്സിയൻ ബ്രദേഴ്സ് ഭൂമി കൈമാറ്റം സംബന്ധിച്ച പരാതിയിലാണ് കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്. വഞ്ചനാകുറ്റം ഗൂഡാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് നിർദേശം. ആലഞ്ചേരിക്കതിരെ രണ്ടാo തവണയാണ് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിക്കുന്നത്